HOME
DETAILS

ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം

  
Web Desk
July 28 2025 | 14:07 PM

Tractor Controversy ADGP MR Ajitkumar Appointed Excise Commissioner from Police

 

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറുമായി ബന്ധപ്പെട്ട ട്രാക്ടർ വിവാദത്തിൽ ശ്രദ്ധേയമായ നടപടിയുമായി കേരള സർക്കാർ. എഡിജിപി എം.ആർ. അജിത്കുമാറിനെ പൊലിസ് വകുപ്പിൽ നിന്ന് മാറ്റി എക്സൈസ് കമ്മിഷണറായി നിയമിച്ചു. നിലവിൽ ബറ്റാലിയൻ എഡിജിപിയായ അജിത്കുമാറിനെതിരെ ഡിജിപി ശിപാർശ ചെയ്ത നടപടിയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. പുതിയ നിയമനത്തിന് ഉത്തരവ് പുറത്തിറങ്ങി. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ആരോ​ഗ്യകാരണങ്ങളാൽ 40 ദിവസത്തേക്ക് അവധിയിലാണ്. തുടർന്നാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.

സ്വാമി അയ്യപ്പൻ റോഡിൽ നടന്ന ട്രാക്ടർ യാത്രയുമായി ബന്ധപ്പെട്ട വിവാദമാണ് നടപടിക്ക് കാരണം. ഹൈക്കോടതി നേരത്തെ തന്നെ ഈ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നിരോധിച്ചിരുന്നു. എന്നാൽ, പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം എം.ആർ. അജിത്കുമാർ സ്വാമി അയ്യപ്പൻ റോഡിൽ പൊലിസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ യാത്ര ചെയ്തു. സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്ത സ്ഥലത്തായിരുന്നു ഈ നിയമവിരുദ്ധ യാത്ര. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കാലുവേദന മൂലമാണ് ട്രാക്ടറിൽ കയറിയതെന്നായിരുന്നു അജിത്കുമാറിന്റെ വാദം. എന്നാൽ, ഈ വിശദീകരണം ഹൈക്കോടതിയെ തൃപ്തിപ്പെടുത്തിയില്ല. ട്രാക്ടർ യാത്ര ചട്ടലംഘനമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഹൈക്കോടതി ഈ വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അജിത്കുമാറിനെതിരെ ഉചിതമായ നടപടി സ്വീകരിച്ച് കോടതിയെ അറിയിക്കണമെന്ന് ഡിജിപി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എഡിജിപിയെ എക്സൈസ് കമ്മിഷണറായി മാറ്റി നിയമിച്ചിരിക്കുന്നത്.

 

Following a tractor controversy and High Court criticism, ADGP M.R. Ajitkumar has been transferred from the police department to the position of Excise Commissioner



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago