HOME
DETAILS

യുവതിക്ക് പാസ് അനുവദിച്ചില്ല; സ്വകാര്യ ബസ് കണ്ടക്ടർക്ക് നേരെ ക്രൂരമർദ്ദനം

  
Web Desk
July 29 2025 | 05:07 AM

Woman Denied Pass Private Bus Conductor Brutally Attacked

 

കണ്ണൂർ: തലശ്ശേരി പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചാണ്  സംഘം അതി ക്രൂരമായി മർദിച്ചത്.

തലശേരി – തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) ആണ് ക്രൂരമായ മർ​ദനത്തിനിരയായത്.  കോഴിക്കോട്, കുറ്റ്യാടിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

കോഴിക്കോട്, നാദാപുരത്തിനടുത്ത് കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. യുവതിയുമായുള്ള ബസ് പാസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് കണ്ടക്ടറെ മർദിച്ചത് എന്നും ആരോപണമുണ്ട്. സംഭവത്തിൽ ചൊക്ലി പൊലിസ് കണ്ടക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ കണ്ടക്ടർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

In Kozhikode's Peringathur, a private bus conductor, Vishnu (27), was brutally attacked by a group after denying a pass to a young woman studying at a private institution. The assault took place in a moving bus in front of passengers, including women. The incident occurred on the Thalassery-Thottilpalam route, and the injured conductor was admitted to a private hospital in Thalassery



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago