
ചേർത്തലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം: പ്രതിയുടെ വീട്ടിൽ രക്തക്കറയും ഡീസൽ കന്നാസും കണ്ടെത്തി

ആലപ്പുഴ: ചേർത്തലയിൽ മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ, കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടിൽനിന്ന് രക്തക്കറയും ഡീസൽ കന്നാസും കണ്ടെത്തി. ബിന്ദു പത്മനാഭൻ തിരോധാന കേസിലെ പ്രതിയായ ചേർത്തല സ്വദേശി സെബാസ്റ്റ്യനാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ഉള്ളത്. കോട്ടയം സ്വദേശിനി ജൈനമ്മയെ കാണാതായ കേസിലും ഇയാൾ സംശയനിഴലിലാണ്.
ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ക്രൈംബ്രാഞ്ച് വിശദമായ പരിശോധന നടത്തി. പരിശോധനയിൽ മനുഷ്യന്റേതെന്ന് സ്ഥിരീകരിച്ച അസ്ഥികൂടവും ശരീരം കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഒരു വർഷത്തിൽ താഴെ പഴക്കമുള്ളതാണ് ഈ അവശിഷ്ടങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 50 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാളുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ, ശരീരാവശിഷ്ടങ്ങൾ കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഡീസൽ കന്നാസും സമീപത്തുനിന്ന് കണ്ടെടുത്തു. എന്നാൽ, ചോദ്യംചെയ്യലിനോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു വിവരവും വെളിപ്പെടുത്തുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് ചേർത്തല പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ആണ് ശരീര അവശിഷ്ടം കണ്ടെത്തിയത്.
In Cherthala, Alappuzha, human remains were discovered, and bloodstains along with a diesel can were found at the suspect's residence. Sebastian, a local in custody for the disappearance of Bindu Padmanabhan, is also under suspicion in the case of missing Kottayam native Jainamma. During interrogation, crucial information led to a search of Sebastian's property, where human bones and incinerated remains, estimated to be less than a year old, were confirmed. The remains belong to a person over 50 years old. Sebastian remains uncooperative with the ongoing investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 2 days ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
Kerala
• 2 days ago
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ
Kerala
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago