HOME
DETAILS

ക്രിക്കറ്റിൽ ഈ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ താരം അവനാണ്: രവി ശാസ്ത്രി 

  
July 29 2025 | 06:07 AM

Former Indian cricketer Ravi Shastri has praised Indian cricketer Virat Kohli Ravi Shastri has said that Virat Kohli is the most influential cricketer of this era

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഈ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലിയെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. സ്റ്റിക് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി കോഹ്‌ലിയെ പ്രശംസിച്ചത്. 

''ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഏറ്റവും സ്വാധീനമുള്ള ക്രിക്കറ്ററുമാണ് വിരാട് കോഹ്‌ലി" രവി ശാസ്ത്രി പറഞ്ഞു. 

ഇന്ത്യൻ ക്രിക്കറ്റിൽ ഐതിഹാസികമായ ക്രിക്കറ്റ് യാത്ര നടത്തിയ താരമാണ് കോഹ്‌ലി. കോഹ്‌ലി അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ചുറികളും 31 അർധ സെഞ്ചുറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.

2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചിരുന്നു. കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ഏകദിനത്തിൽ ഇതുവരെ 302 മത്സരങ്ങളിൽ നിന്നായി 14181 റൺസാണ് കോഹ്‌ലി നേടിയത്. 51 സെഞ്ച്വറിയും 74 ഫിഫ്‌റ്റിയും താരം ഏകദിനത്തിൽ അടിച്ചെടുത്തതു. 

കോഹ്‌ലി ഇനി ഏകദിനത്തിൽ മാത്രമാവും ഇന്ത്യക്കായി കളിക്കുക. ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി-20 പരമ്പര ഉപേക്ഷിച്ചിച്ചട്ടുണ്ട്. ഇതിനു ശേഷം ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറിൽ ആയിരിക്കും ഇന്ത്യ ഈ പരമ്പരയിൽ കളിക്കുക. 

അതേസമയം നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ ഐപിഎല്ലിന്റെ ചാമ്പ്യന്മാരായി മാറിയിരുന്നു. ഇതോടെ വിരാടിന്റെ ആദ്യ ഐപിഎൽ കിരീടമെന്ന സ്വപ്നവും സാക്ഷാത്കാരമായി. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.  ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്നും 657 റൺസ് ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ എട്ട് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. 

Former Indian cricketer Ravi Shastri has praised Indian cricketer Virat Kohli Ravi Shastri has said that Virat Kohli is the most influential cricketer of this era



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  4 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  4 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  4 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  4 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  4 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  4 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  4 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  4 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  4 days ago