HOME
DETAILS

ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

  
Web Desk
July 31 2025 | 13:07 PM

Notice Against Dr Harris Retaliatory Action Against Doctor Who Spoke Truth Says Sunny Joseph

തിരുവനന്തപുരം:  ഡോ. ഹാരിസിനെതിരായ നോട്ടീസിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. "സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരായ പ്രതികാര നടപടിയാണ് ഈ നോട്ടീസ്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള സർക്കാർ നയമാണ് ഇതിന് പിന്നിൽ. ഈ നടപടിയെ ഒറ്റക്കെട്ടായി എതിർക്കും," അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കലിനെതിരെ ആരോഗ്യവകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സണ്ണി ജോസഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഡോ. ഹാരിസിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വഴി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കൽ

ഡോ. ഹാരിസ് ഹസ്സൻ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകൾ മുടങ്ങുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ടിൽ ഡോ. ഹാരിസ് 1960-ലെ സർക്കാർ സർവീസ് ചട്ടങ്ങളിലെ 56, 60A, 62 വകുപ്പുകൾ ലംഘിച്ചതായി കണ്ടെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും സർവീസ് ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. ഹാരിസ് ഉന്നയിച്ച പരാതികളിൽ ചിലത് വസ്തുതാപരമാണെങ്കിലും മറ്റു പലതും അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നോട്ടീസിൽ ഡോ. ഹാരിസ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ആരോപിക്കുന്നു. എന്നാൽ, കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

 

 

Dr. Harris Chirrakkal faces a show-cause notice from the Health Department for exposing a shortage of surgical equipment at Thiruvananthapuram Medical College’s Urology Department. The action, based on a committee report citing service rule violations, has sparked controversy. KPCC chief Sunny Joseph criticized the notice as a retaliatory move against the doctor for revealing the truth, vowing united opposition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്ത തീവ്രമതവാദികള്‍ക്കെതിരെ കേസെടുക്കണം'  മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

National
  •  3 hours ago
No Image

ഇത്തിഹാദ് റെയിലിന്റെ പുരോഗതി വിലയിരുത്തി; ദുബൈയിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനിൽ പരീക്ഷണ യാത്ര നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  4 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ; ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  4 hours ago
No Image

കന്യാസ്ത്രീകൾക്ക് ജാമ്യം: 'ഈ ദിനത്തിനായി കാത്തിരുന്നു, കൂടെ നിന്നവർക്ക് നന്ദി,' സിസ്റ്റർ വന്ദനയുടെ സഹോദരൻ

Kerala
  •  4 hours ago
No Image

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

National
  •  4 hours ago
No Image

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

National
  •  4 hours ago
No Image

അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ

uae
  •  5 hours ago
No Image

'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു

International
  •  5 hours ago
No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  5 hours ago