HOME
DETAILS

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

  
Web Desk
July 31 2025 | 14:07 PM

Thiruvananthapuram Medical College Dr Harris Chirakkal Responds to Show-Cause Notice

 

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. നോട്ടിസ് പ്രതികാര നടപടിയാണെന്നും റിപ്പോർട്ടോ നോട്ടീസോ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

"നോട്ടീസ് ലഭിച്ചു, വിശദീകരണം നൽകും. പക്ഷേ, ഇത് വ്യക്തമായ പ്രതികാരമാണ്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പരസ്യമായി സംസാരിക്കേണ്ടി വന്നത്," ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സർക്കാർ വാദിക്കുന്നുവെന്നും എന്നാൽ, ഉപകരണ ക്ഷാമം ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്നും സർക്കാർ തന്നെ അത് സമ്മതിക്കുന്നതായും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.

"ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം പച്ചക്കള്ളവും അവഹേളനവുമാണ്. മറ്റൊരു ഡോക്ടറുടെ ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്, രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്ന ഞങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല, ഉപകരണ ക്ഷാമം ഇപ്പോഴും തുടരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും നിരവധി തവണ വിഷയം അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഡോ. ഹാരിസ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. "എന്റെ അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറില്ല. എന്ത് നടപടി വന്നാലും നേരിടും. ഹെൽത്ത് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകും," അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പിഎസിന് വിവരം നൽകിയതിന് തെളിവുണ്ടെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾ എന്തായാലും സ്വീകരിക്കുമെന്നും എന്നാൽ, ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Dr. Harris Chirakkal, facing a show-cause notice over his revelations about treatment issues at Thiruvananthapuram Medical College, has termed it a retaliatory move. He alleges the notice or related report is fabricated, asserting that equipment shortages persist and denying claims of delaying surgeries. Dr. Harris vows to provide a detailed response directly to the Health Secretary while standing firm on his stance



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  3 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  3 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago