HOME
DETAILS

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

  
August 01 2025 | 01:08 AM

chhattisgarh nuns case bail plea will submit high court today

റായ്പൂര്‍: മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായി ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ഇന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏറെ വിവാദമായ കേസിൽ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ജാമ്യം ലഭിച്ചാൽ ഇന്നു തന്നെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാൻ സാധിച്ചേക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ജയിലിൽ റിമാൻഡിലാണ്.

ഛത്തീസ്ഗഢ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്കായി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകുന്നത്. കോടതി നടപടികൾ ആരംഭിക്കുമ്പോൾ തന്നെ ജാമ്യാപേക്ഷ നൽകും. ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. 

രാജ്യം മുഴുവൻ ശ്രദ്ധ നേടിയ കേസിൽ, ജാമ്യത്തിനായി ഇടപെടൽ നടത്തുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയും ഒരാഴ്ചയായി ജയിൽ കഴിയുകയാണ്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ബജറംഗ്ദൾ രംഗത്തെത്തിയത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്.

അതേസമയം, കന്യാസ്ത്രീകൾ നിരപരാധിയാണെന്ന, ഇവരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളുടെ മൊഴി ബജ്റംഗ്ദളിനെ പ്രതിരോധത്തിലാക്കുകയാണ്. ബജറംഗ്ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബജറംഗ്ദൾ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പൊലിസ് എഫ്ഐആർ തയ്യാറാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ യാത്ര തിരിച്ചതെന്നും യുവതി വ്യക്തമാക്കി.

യുവതി മാതാപിതാക്കൾക്കും നാല് സഹോദരിമാർക്കുമൊപ്പമാണ് താമസിക്കുന്നത്. മുൻപ് ദിവസക്കൂലി വേലയാണ് ചെയ്തിരുന്നത്. 250 രൂപയായിരുന്നു ദിവസ വേതനം. ഇതിനിടെ, ഇപ്പോൾ കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ മാണ്ഡവി എന്ന യുവാവ് ഡൽഹിയിൽ മാസം 10,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു. രോഗികളെ പരിചരിക്കലും കന്യാസ്ത്രീകൾക്ക് ഭക്ഷണം തയ്യാറാക്കലുമാണ് ജോലി. ഇതേ തുടർന്ന് യുവതി ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എത്തി. അവിടെവെച്ചാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ ആദ്യമായി കണ്ടതെന്നും യുവതി പറഞ്ഞു.

എന്നാൽ, ബജറംഗ്ദൾ പ്രവർത്തകരും ജിആർപിയും സ്ഥലത്തെത്തി. ജ്യോതി ശർമ മുഖത്ത് രണ്ട് തവണ അടിച്ചുവെന്നും കന്യാസ്ത്രീകൾ ഇതിനെ എതിർത്തുവെന്നും യുവതി വെളിപ്പെടുത്തി. "അവരെ തല്ലരുത്, വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ," എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. 

 

Two Malayali nuns, arrested in a human trafficking case, and currently lodged in a Chhattisgarh jail, will submit their bail plea before the High Court today. There is hope that bail may be granted today itself.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  21 hours ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  a day ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  a day ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  a day ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  a day ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  a day ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  a day ago