HOME
DETAILS

ദുബൈയില്‍ ഇനി നിസ്‌കാരസമയത്ത് പള്ളികള്‍ക്ക് ചുറ്റും ഒരു മണിക്കൂര്‍ ഫ്രീ പാര്‍ക്കിങ്

  
Web Desk
August 01 2025 | 02:08 AM

Dubai offer one hour free parking around mosques during prayer time

ദുബൈ: ദുബൈയില്‍ ഇനി നിസ്‌കാരസമയത്ത് എമിറേറ്റിലെ എല്ലാ പള്ളികള്‍ക്ക് ചുറ്റും ഒരു മണിക്കൂര്‍ ഫ്രീ പാര്‍ക്കിങ് അനുവദിച്ചു. ദുബൈയിലെ പാര്‍ക്കിന്‍ കമ്പനി പിജെഎസ്സി, ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎസിഎഡി) ഉദ്യോഗസ്ഥര്‍ എമിറേറ്റിലുടനീളം പള്ളി പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു.

ഈ മാസം (2025 ഓഗസ്റ്റ്) ആരംഭിക്കുന്ന പുതിയ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംരംഭത്തിന്റെ ഭാഗമായാണ് ദുബൈയിലെ വിശ്വാസികള്‍ക്ക് എമിറേറ്റിലുടനീളമുള്ള 59 പള്ളികളില്‍ പ്രാര്‍ത്ഥന സമയത്ത് ഒരു മണിക്കൂര്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുമതി ലഭിക്കുന്നത്.

ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റും (Islamic Affairs and Charitable Activities Department, IACAD)  നഗരത്തിലെ ഏറ്റവും വലിയ പൊതു പാര്‍ക്കിംഗ് ഓപ്പറേറ്ററായ പാര്‍ക്കിന്‍ കമ്പനി പിജെഎസ്സിയും ( Parkin Company PJSC) തമ്മില്‍ വ്യാഴാഴ്ച ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്തത്തെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് ദുബൈ മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു.

ഐഎസിഎഡിയെ പ്രതിനിധീകരിച്ച് പള്ളി സ്ഥിതിചെയ്യുന്ന മേഖലകളിലുടനീളം 2,100 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ആണ് പാര്‍ക്കിന്‍ കമ്പനിക്ക് കീഴിലുള്ളത്. ഇവിടെയെല്ലാം ഫ്രീ പാര്‍ക്കിങ് ലഭിക്കും.  

നിശ്ചയിച്ച പ്രാര്‍ത്ഥനാ കാലയളവ് കഴിഞ്ഞാല്‍ ചാര്‍ജ് ഈടാക്കും. സ്ഥലങ്ങളെ 41 സ്ഥലങ്ങളില്‍ സോണ്‍ എം (സ്റ്റാന്‍ഡേര്‍ഡ്), 18 സ്ഥലങ്ങളില്‍ സോണ്‍ എംപി (പ്രീമിയം) എന്നിങ്ങനെ രണ്ട് സോണുകളായി തരംതിരിക്കും.

പള്ളികള്‍ക്ക് ചുറ്റും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംഘടിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വിശ്വാസികള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഐഎസിഎഡിയും പാര്‍ക്കിനും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ സഹകരണം.

ഈ പങ്കാളിത്തം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നുവെന്ന് ഐഎസിഎഡി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ദര്‍വിഷ് അല്‍ മുഹൈരി പറഞ്ഞു.

ദുബൈയിലെ പള്ളികള്‍ക്ക് മുന്നിലുള്ള പാര്‍ക്കിങ് നിരക്ക്

  • Standard Parking Tariff (M)

-30 minutes – Dh2

-60 minutes – Dh4

  • Premium Parking Tariff (MP)

-30 minutes

-Peak hours – Dh3

-Off peak hours – Dh2

-60 minutes

-Peak hours – Dh6

-Off peak hours – Dh4


Worshippers in Dubai will be able to park free of charge for one hour during prayer times at 59 mosques across the emirate, as part of a new smart parking initiative launching in August 2025. The announcement follows a strategic partnership signed between the Islamic Affairs and Charitable Activities Department (IACAD) and Parkin Company PJSC, the city’s largest public parking operator.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  16 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  16 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  16 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  16 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  16 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  16 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  16 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  17 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  17 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  17 hours ago