HOME
DETAILS

ഇത് എണ്ണയെ മാത്രം ആശ്രയിക്കുന്ന പഴയ യുഎഇ അല്ല, ആറു മാസത്തിനിടെ എണ്ണ ഇതര വിദേശ വ്യാപാരം 1.7 ട്രില്യൺ ദിർഹം കവിഞ്ഞു, 24% റെക്കോർഡ് വളർച്ച

  
Web Desk
July 31 2025 | 01:07 AM

UAEs non-oil foreign trade exceeds 17 trillion dirhams in six months report says

ദുബൈ: ആറു മാസത്തിനിടെ യു.എ.ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 1.7 ട്രില്യൺ ദിർഹം കവിഞ്ഞതായി റിപ്പോർട്ട്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നേതൃത്വത്തിൽ യു.എ.ഇ പ്രധാന വ്യാപാര രാഷ്ട്രമായും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥകളുടെ വിശ്വസനീയ വ്യാപാര പങ്കാളിയായും, ലോകമെമ്പാടുമുള്ള വ്യാപാര പ്രവാഹങ്ങൾ സുഗമമാക്കാനുള്ള കവാടമായും മാറാനുള്ള പാതയിൽ തുടരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 

''ഇന്ന്, 2025ന്റെ ആദ്യ പകുതിയിലെ എണ്ണ ഇതര വിദേശ വ്യാപാര ഡാറ്റ ഞാൻ അവലോകനം ചെയ്തു. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ, നാം 1.7 ട്രില്യൺ ദിർഹമിലധികം നേട്ടം കൈവരിച്ചു. 2024ന്റെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ 24% റെക്കോഡ് വളർച്ചയോടെ ഇത് നമ്മുടെ ദേശീയ സമ്പദ്‌ വ്യവസ്ഥയ്ക്ക് അസാധാരണമായ വർഷമായിരുന്നു. 2021ന്റെ ആദ്യ പകുതിയിൽ നേടിയതിന്റെ ഇരട്ടി നാം രേഖപ്പെടുത്തി. 2022ന്റെയും 2023ന്റെയും ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 59.5, 37.8 ശതമാനം എന്നിങ്ങനെയായ ചരിത്രപരമായ വളർച്ചാ നിരക്കുകളുമായി വ്യാപാരത്തിൽ യു.എ.ഇ അഭൂതപൂർവമായ കുതിപ്പ് തുടർന്നു'' -അദ്ദേഹം വ്യക്തമാക്കി.

2021 സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള നമ്മുടെ വ്യാപാര പങ്കാളികളുടെ ശൃംഖല വികസിപ്പിക്കാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംരംഭം ആരംഭിച്ചു. നമ്മുടെ എണ്ണ ഇതര വിദേശ വ്യാപാരം ഈ പദ്ധതിയുടെ നേട്ടങ്ങൾ കൊയ്യുന്നത് തുടരുകയാണ്. അതിന്റെ കീഴിൽ നാം ഇതു വരെ 28 കരാറുകൾ അവതരിപ്പിച്ചു. അതിൽ 10 എണ്ണം പ്രാബല്യത്തിൽ വന്നു. ഇതിനർത്ഥം, ഏകദേശം 3 ബില്യൺ ഉപയോക്താക്കൾ താമസിക്കുന്ന വിപണികളിലേക്ക് തടസ്സമില്ലാത്ത കസ്റ്റംസ് പ്രവേശനം നമുക്ക് നൽകാൻ കഴിയുമെന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതി നേട്ടത്തെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി മൊത്തം എണ്ണ ഇതര വിദേശ വ്യാപാരത്തിൽ സംഭാവന 21.4% ആയി വർധിപ്പിച്ചു. 202ന്റെ ആദ്യ പകുതിയിൽ ഇത് 18.4% ആയിരുന്നു.

 

മുകളിലേക്കുള്ള പാത തുടർന്ന് എണ്ണ ഇതര വിദേശ വ്യാപാരം 

2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ യു.എ.ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം അതിന്റെ മുകളിലേക്കുള്ള പാത തുടരുന്നതായാണ് പ്രവണതകൾ കാണിച്ചത്. ഏകദേശം 1.728 ട്രില്യൺ ദിർഹം (470.3 ബില്യൺ ഡോളറിന് തുല്യം) ആണ് രേഖപ്പെടുത്തിയത്. 2024 ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷികാടിസ്ഥാനത്തിൽ 24% വളർച്ചയും, 2024ന്റെ രണ്ടാം പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ അർധ വാർഷിക അടിസ്ഥാനത്തിൽ 9.1% വളർച്ചയും ആയിരിക്കുകയാണ്.

എണ്ണ ഇതര വിദേശ വ്യാപാരം റെക്കോഡും അഭൂതപൂർവവുമായ വളർച്ചാ നിരക്കുകൾ ആണ് സ്വന്തമാക്കിയത്. 2023ലും 2022ലും ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയിൽ യഥാക്രമം 37.8%, 59.5% എന്നിങ്ങനെയായി വർധന രേഖപ്പെടുത്തി. 2021ന്റെ ആദ്യ പകുതിയിൽ നേടിയതിന്റെ ഇരട്ടി വ്യാപാര ഉൽപാദനവും, 2019ന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികവും വരുമിത്.

2025ന്റെ ആദ്യ പകുതിയിൽ യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതി 369.5 ബില്യൺ ദിർഹമിലെത്തി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 44.7 ശതമാനത്തിലധികം വളർച്ചാ നിരക്കും, 2023ന്റെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനം വളർച്ചാ നിരക്കും ആണിത്. 2022ലെ എണ്ണ ഇതര കയറ്റുമതിയുടെ മൂല്യത്തിന്റെ ഇരട്ടിയിലധികം വരുന്ന ഈ നില, 2021ലെ നിലവാരത്തേക്കാൾ ഇരട്ടിയിലധികം, അഥവാ 2020ലും 2019ലും ഉള്ളതിനേക്കാൾ 3 മടങ്ങ് കൂടുതലാണ്. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയിൽ എണ്ണ ഇതര കയറ്റുമതി 210.3 ശതമാനം എന്ന റെക്കോഡ് നിരക്കിൽ വർധിച്ചു.

2025ന്റെ ആദ്യ പകുതിയിൽ യു.എ.ഇയുടെ വിദേശ വ്യാപാരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് എണ്ണ ഇതര കയറ്റുമതിയായിരുന്നു. സംഭാവന നൽകിയത് യു.എ.ഇയുടെ മൊത്തം എണ്ണ ഇതര വ്യാപാരത്തിന്റെ 21.4 ശതമാനം. 2024, 2023 വർഷങ്ങളിലെ ആദ്യ പകുതിയിലെ സംഭാവനയേക്കാൾ കൂടുതലാണിത് -യഥാക്രമം 18.4%, 16.4%.

2025ന്റെ ആദ്യ പകുതിയിൽ യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ ഏറ്റവും പ്രധാന ലക്ഷ്യസ്ഥാനങ്ങൾ സ്വിറ്റ്സർലൻഡായിരുന്നു. ഇന്ത്യ രണ്ടാമതും, തുർക്കി മൂന്നാമതും, ഹോങ്കോംഗ്-ചൈന നാലാമതും. യു.എ.ഇ കയറ്റുമതിയുടെ സ്വീകർത്താക്കളുടെ വിപണികളിൽ തായ്‌ലൻഡ്, സ്വിറ്റ്‌സർലൻഡ്, ഇന്ത്യ എന്നിവ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

 

എണ്ണ ഇതര കയറ്റുമതിയുടെ മികച്ച 10 സ്വീകർത്താക്കളിൽ CEPA പങ്കാളികൾ

യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ മികച്ച 10 സ്വീകർത്താക്കളിൽ CEPA പങ്കാളികളാണുള്ളത് എന്ന പ്രത്യേകതയുമുണ്ട്. 85.02 ബില്യൺ ദിർഹമിന്റെ എണ്ണ ഇതര കയറ്റുമതിയിൽ 62.8 ശതമാനം വളർച്ച നേടി. യു.എ.ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ 23 ശതമാനം വിഹിതവും കരസ്ഥമാക്കി. 2024നെ അപേക്ഷിച്ച് ഇതേ കാലയളവിൽ ഇന്ത്യയ്ക്ക് 51.45 ബില്യൺ ദിർഹം മൂല്യം ലഭിച്ചു. ഇത് 97.6 ശതമാനം വളർച്ചയാണ്. തുർക്കിക്ക് 27.2 ബില്യൺ ദിർഹം മൂല്യവും 24.1 ശതമാനം വളർച്ചയും ഉണ്ടായി. CEPA പ്രാബല്യത്തിൽ വന്ന ഈ പത്ത് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2022ലും 2021ലും രേഖപ്പെടുത്തിയ കയറ്റുമതിയെ അപേക്ഷിച്ച് 3 മടങ്ങ് വർധിച്ചു. ഇത് 2019ലെ കയറ്റുമതിയെക്കാൾ 4 മടങ്ങ് കൂടുതലായിരുന്നു.

പുനർ കയറ്റുമതിയുടെ മൂല്യവും അതിന്റെ ഉയർന്ന പാത തുടർന്നു. 2025ന്റെ ആദ്യ പകുതിയിൽ പുനർ കയറ്റുമതി മൂല്യം 389 ബില്യൺ ദിർഹമിലെത്തി. 2024, 2023, 2022 എന്നീ വർഷങ്ങളിലെ ഇതേ കാലയളവുകളെ അപേക്ഷിച്ച് യഥാക്രമം 14 ശതമാനം, 15.8 ശതമാനം, 25.4 ശതമാനം വളർച്ചയാണുണ്ടായത്. മികച്ച 10 പങ്കാളി രാജ്യങ്ങളുടെ പുനർ കയറ്റുമതിയിൽ 16.5 ശതമാനം വളർച്ച രേഖപ്പെടുത്തി. 2024ന്റെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പുനർ കയറ്റുമതിയിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തി.

UAE's non-oil foreign trade rose by 24 per cent annually in the first six months of 2025, bucking the global trend as the Emirates continues to diversify its economy and forge trade deals across continents. The value of aggregate non-oil foreign trade for the January-June period jumped to Dh1.7 trillion ($462.8 billion), double the level from five years ago, said Vice President and Ruler of Dubai Sheikh Mohammed bin Rashid.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago