HOME
DETAILS

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

  
August 01 2025 | 06:08 AM

Unclear information in visa applications will delay procedures GDRFA warns

ദുബൈ: വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ അപേക്ഷകളില്‍ നല്‍കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (Dubai GDRFA). അപേക്ഷകര്‍ ഇക്കാര്യത്തില്‍ നിരന്തരം അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്.
വിസാ സേവനങ്ങള്‍ തേടുന്ന ആളുകള്‍ അവ്യക്ത വിവരങ്ങള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ക്ക് സ്വാഭാവികമായും കാലതാമസം വരുത്തുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ശരിയായതും കൃത്യവുമായ വിവരങ്ങള്‍ വിസാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും ജി.ഡി.ആര്‍.എഫ്.എ കൂട്ടിച്ചേര്‍ത്തു.

ദുബൈയില്‍ ആളുകള്‍ ആമര്‍ സെന്ററുകള്‍ വഴിയോ വകുപ്പിന്റെ സ്മാര്‍ട്ട് ചാനലുകള്‍ മുഖേനയോ എമിഗ്രേഷന്‍ വകുപ്പിലേക്ക് സമര്‍പ്പിക്കുന്ന സേവന അപേക്ഷകളില്‍ വ്യക്തി വിവരങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേരുകളിലെ സ്‌പെല്ലിംഗ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അപേക്ഷ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍, അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവര്‍ എപ്പോഴും ശ്രദ്ധിക്കണമെന്ന് ജി.ഡി.ആര്‍.എഫ്.എ പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.

'ഏറ്റവും വേഗത്തിലാണ് ദുബൈയില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും സന്തോഷകരമായ സേവനങ്ങള്‍ നല്‍കാനാണ് ജനറല്‍ ഡയരക്ടറേറ്റ് ശ്രദ്ധിക്കുന്നത്' ജി.ഡി.ആര്‍.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. എന്നാല്‍, ഉപയോക്താക്കള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ കാരണം ചില സമയങ്ങളില്‍ അപേക്ഷകള്‍ക്ക് മേല്‍ നടപടികള്‍ക്ക് കാലതാമസം വരുന്നുണ്ട്. അതിനാല്‍, അപേക്ഷകര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനും, അപേക്ഷിച്ചത് ശരിയായാണെന്ന് ആവര്‍ത്തിച്ചുറപ്പു വരുത്താനും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണ്. അപേക്ഷകള്‍ ടൈപ് ചെയ്ത ശേഷം എമിഗ്രേഷനിലേക്ക് സമര്‍പ്പിക്കുന്നതിന് മുന്‍പ് ശരിയാണെന്ന് ശ്രദ്ധിക്കുന്നത് ഏറ്റവും വേഗത്തില്‍ സന്തോഷകരമായ സേവനങ്ങള്‍ ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

Unclear information in visa applications will delay procedures: GDRFA warns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago