HOME
DETAILS

ഗസ്സയുടെ ആരോഗ്യമേഖലയ്ക്ക് ജീവന്‍ രക്ഷാമാര്‍ഗം നീട്ടി യുഎഇ | UAE with Gaza

  
August 02 2025 | 04:08 AM

UAE extends lifeline to Gazas health sector averting total collapse

അബൂദബി: ഗസ്സ മുനമ്പിലെ ആരോഗ്യ മേഖലയെ നിലനിര്‍ത്തുന്നതിലും, പിന്തുണക്കുന്നതിലും, ഫലസ്തീന്‍ ജനതയ്ക്ക് തുടര്‍ച്ചയായ മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലും യു.എ.ഇ നിര്‍ണായക പങ്ക് വഹിച്ചു വരുന്നു. അല്‍ അരീഷ് തീരത്ത് യു.എ.ഇയുടെ സംയോജിത ഫ്‌ലോട്ടിംഗ് ഫീല്‍ഡ് ആശുപത്രി വിന്യസിക്കല്‍, ഗുരുതര കേസുകള്‍ യു.എ.ഇ ആശുപത്രികളിലേക്ക് മാറ്റല്‍ എന്നിവ ഉള്‍പ്പെടുന്ന ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 വ്യാപകമായ മാനുഷിക സഹായ നീക്കങ്ങളാണ് നടത്തി വരുന്നത്.
ഗുരുതര പരുക്കുകളും, സങ്കീര്‍ണ ശസ്ത്രക്രിയകളും ഉള്‍പ്പെടെ 51,000ത്തിലധികം രോഗികള്‍ക്ക് ഗസ്സയിലെ എമിറാത്തി ഇന്റഗ്രേറ്റഡ് ഫീല്‍ഡ് ആശുപത്രി ഇതുവരെ ചികിത്സാ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. അംഗ ഛേദം ചെയ്യപ്പെട്ട പരുക്കേറ്റ വ്യക്തികള്‍ക്ക് പ്രോസ്‌തെറ്റിക്‌സ് നല്‍കാന്‍ യു.എ.ഇ ഒരു മാനുഷിക സംരംഭം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതവരുടെ പുനരധിവാസത്തെ പിന്തുണയ്ക്കുകയും, സാധാരണ ജീവിതം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അല്‍ അരീഷ് തീരത്തേയ്ക്കായി യു.എ.ഇ ഒരു സംയോജിത ഫ്‌ലോട്ടിംഗ് ആശുപത്രി അയച്ചു. ഇത് 2025 ഏപ്രിലില്‍ ഏകദേശം 10,370 കേസുകളില്‍ ചികിത്സ നല്‍കി. ആശുപത്രിക്ക് 100 കിടക്കകള്‍, ഓപറേറ്റിംഗ് റൂമുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, മെഡിക്കല്‍ വെയര്‍ ഹൗസുകള്‍ എന്നിവയും ലഭ്യമാക്കി.
യു.എ.ഇയിലുള്ള ആശുപത്രികളിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാറ്റുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള 1,000 ഫലസ്തീന്‍ കാന്‍സര്‍ രോഗികളെയും അവരുടെ കുടുംബങ്ങളോടൊപ്പം 1,000 ഫലസ്തീന്‍ കുട്ടികളെയും യു.എ.ഇ സ്വീകരിച്ചു. ഇതനുസരിച്ച്, മെയ് 14ഓടെ ആകെ 2,634 രോഗികളും കുടുംബാംഗങ്ങളും യു.എ.ഇയില്‍ എത്തി. ആവശ്യമായ ചികിത്സ നല്‍കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കി.

പ്രതിസന്ധിയുടെ തുടക്കം മുതല്‍ യു.എ.ഇ ഗസ്സയ്ക്ക് നല്‍കുന്ന മൊത്തം മാനുഷിക സഹായത്തിന്റെ പ്രധാന ഭാഗമാണ് മെഡിക്കല്‍, ആരോഗ്യ സാമഗ്രികള്‍. ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 ആരംഭിച്ച് 500 ദിവസങ്ങള്‍ക്ക് ശേഷം, ഗസ്സയിലെ ആശുപത്രികളെ പിന്തുണയ്ക്കുന്നതിനായി യു.എ.ഇ 1,200 ടണ്ണിലധികം മെഡിക്കല്‍ സാമഗ്രികളും സാധനങ്ങളും എത്തിച്ചു. പകര്‍ച്ച വ്യാധികളില്‍ നിന്ന് ഭാവി തലമുറയെ സംരക്ഷിക്കുന്നതിനായി 640,000ത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി ഒരു സമഗ്ര പോളിയോ വാക്‌സിനേഷന്‍ കാംപയിന്‍ നടപ്പാക്കി.
ലോകാരോഗ്യ സംഘടനയുടെ ഏകദേശം 256 മെട്രിക് ടണ്‍ മെഡിക്കല്‍ സാമഗ്രികള്‍ വഹിച്ചുകൊണ്ട് 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ 'ദുബൈ ഹ്യുമാനിറ്റേറിയന്‍' ആഭിമുഖ്യത്തില്‍ അല്‍ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മൂന്ന് ദുരിതാശ്വാസ കപ്പലുകള്‍ അയച്ചു. ഈ വിധത്തില്‍, എണ്ണമറ്റ സഹായങ്ങളിലൂടെയും, മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെയും ദുരിത ജനതയുടെ കാണ്ണീരൊപ്പാന്‍ ഏറ്റവും പ്രധാനപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളാണ് യു.എ.ഇ ഭരണകൂടം നിര്‍വഹിച്ചു വരുന്നത്.

he UAE, through its humanitarian efforts and relief aid under Operation Chivalrous Knight 3, has managed to keep the Gaza Strip’s health sector operational, averting total collapse and ensuring continued medical services for the Palestinian people.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  5 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  5 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  5 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  5 days ago