HOME
DETAILS

തിരക്കുള്ള റോഡില്‍ പെട്ടെന്ന് വാഹനം നിര്‍ത്തുന്നതിനെതിരേ അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്

  
August 02 2025 | 01:08 AM

Careless driver in UAE stops on busy road nearly causes accident

അബൂദബി: തിരക്കേറിയ റോഡില്‍ ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വാഹനം നിര്‍ത്തുന്നത് അപകടത്തിന് കാരണമാകുമെന്ന് അബൂദബി പൊലിസ് മുന്നറിയിപ്പ് നല്‍കി. '#YourComment' എന്ന സംരംഭത്തിന്റെ ഭാഗമായി അബൂദബി പൊലിസ് പുറത്തുവിട്ട വിഡിയോയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പെട്ടെന്ന് ലെയ്ന്‍ മാറ്റുന്നതും അത് അപകടങ്ങള്‍ക്ക് കാരണമാകുന്നതും വ്യക്തമായി കാണാം.

ഹൈവേയുടെ വലതു വശത്തെ ലെയ്‌നിലുള്ള ഒരു ഡ്രൈവര്‍ എക്‌സിറ്റ് ഒഴിവാക്കി അവസാന നിമിഷം വലത്തേക്ക് തിരിയുകയും, നടപ്പാതയില്‍ ഇടിക്കുകയും ചെയ്യുന്നതാണ് ആദ്യ വിഡിയോ ദൃശ്യത്തിലുള്ളത്. മറ്റൊരു ദൃശ്യത്തില്‍, നാലു വരി റോഡിന്റെ ഇടതു വശത്തെ ലെയ്‌നിലുള്ള ഒരു ഡ്രൈവര്‍ വലതു ഭാഗത്തുള്ള എക്‌സിറ്റ് ഏതാണ്ട് കടന്നു പോയിട്ടും വലത്തേക്ക് നീങ്ങുന്നത് കാണാം.

കനത്ത ഗതാഗതത്തിനിടയില്‍ ലെയ്ന്‍ മാറ്റാന്‍ കഴിയാതെ വരുന്നതോടെ നിരവധി ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലാകുന്നതും, അപകട സാധ്യത ഉണ്ടാകുന്നതും കാണാം. പെട്ടെന്ന് മറ്റ് വാഹനങ്ങളെ മറികടക്കുകയോ അശ്രദ്ധമായി ഓവര്‍ ടേക്കിങ് നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.

ലെയ്ന്‍ മറികടക്കുന്നതിനോ മാറ്റുന്നതിനോ മുമ്പ് മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പു വരുത്തണമെന്ന് പൊലിസ് നിര്‍ദേശിച്ചു. നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Abu Dhabi Police, as part of their ‘#YourComment” initiative, have shared a video of careless drivers changing lanes suddenly, resulting in accidents.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  5 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  5 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  5 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  5 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  5 days ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്

uae
  •  5 days ago
No Image

കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം

uae
  •  5 days ago
No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  5 days ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  5 days ago