HOME
DETAILS

ശബരിമലയിൽ നിന്ന് കൊള്ളയടിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി

  
October 25, 2025 | 4:09 AM

unnikrishanan potti sold sabarimala gold found from bellari karnataka

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. കർണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് മോഷിടിച്ച് വിറ്റ സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനായിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണം വിറ്റത്. 

400​ ​ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ​ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ​ഗോവർധന്റെ മൊഴി. എന്നാൽ ഉണ്ണികൃഷ്‌ണൻ പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. തൊണ്ടി മുതൽ കണ്ടെത്തിയതോടെ ​ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റുവെന്ന കേസും ഉണ്ണികൃഷ്‌ണൻ പോറ്റിക്കെതിരെ ചുമത്തും. സ്വർണം വിൽക്കാൻ കൊടുത്തുവിട്ടവരും തീരുമാനെടുത്തവരുമെല്ലാം പ്രതികളാകും.

അതേസമയം, ഉണ്ണികൃഷ്ണനെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ ഗോവർധൻറെ റൊദ്ദം ജ്വല്ലറി നിലവിൽ പൂട്ടിയ നിലയിലാണ് ഉള്ളത്. ഫോൺ നമ്പർ എഴുതിയ നോട്ടീസ് ജ്വല്ലറിയിൽ ഉപഭോക്താക്കൾക്ക്‌ ബന്ധപ്പെടാനായി പുറത്ത് പതിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ജ്വല്ലറി പൂട്ടിയത് എന്നാണ് വിവരം.

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘത്തിന്റെ പരിധിയിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. സ്വർണപ്പാളികൾ കൊണ്ടുപോയതിലെ അട്ടിമറിയും ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്താനും ഉടൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

അതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും ഏതാനും സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത് എന്നാണ് വിവരം. നാണയത്തിന് പുറമെ രണ്ട് ലക്ഷത്തോളം രൂപയും ഇയാളുടെ വിട്ടിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും റെക്കോർഡ്; ചരിത്ര നേട്ടത്തിൽ മിന്നിതിളങ്ങി മെസിയുടെ കുതിപ്പ്

Football
  •  5 hours ago
No Image

യു.എസ് ഭീഷണിക്ക് പിന്നാലെ റഷ്യയെ കൈവിട്ട മുകേഷ് അംബാനി സൗദിയുമായും ഖത്തറുമായും കൈക്കോര്‍ക്കുന്നു; ഒപ്പുവച്ചത് വമ്പന്‍ കരാറിന്

Saudi-arabia
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ

Kerala
  •  5 hours ago
No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  5 hours ago
No Image

'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം

Football
  •  6 hours ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  6 hours ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  6 hours ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  6 hours ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  7 hours ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  7 hours ago