HOME
DETAILS

41ാം വയസിൽ ലോക ചാമ്പ്യനായി ഡിവില്ലിയേഴ്സ്; പാകിസ്താനെ അടിച്ചുവീഴ്ത്തി സൗത്ത് ആഫിക്കക്ക് കിരീടം

  
August 03 2025 | 03:08 AM

South Africa Champions have won the 2025 World Legends Championship

2025 വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പ് ജേതാക്കളായി സൗത്ത് ആഫിക്ക ചാമ്പ്യൻസ്. ഫൈനൽ പോരാട്ടത്തിൽ പാകിസ്താൻ ചാമ്പ്യൻസിനെ ഒമ്പത് വിക്കറ്റുകൾക്ക് കീഴടക്കിയാണ് സൗത്ത് ആഫ്രിക്ക കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

സെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക അനായാസ വിജയം സ്വന്തമാക്കിയത്. 60 പന്തിൽ പുറത്താവാതെ 120 റൺസ് നേടിയാണ് എബിഡി സൗത്ത് ആഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. 12 ഫോറുകളും ഏഴ് സിക്സുകളും ആണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്. ടൂർണമെന്റിലെ എബിഡിയുടെ മൂന്നാം സെഞ്ച്വറി ആയിരുന്നു ഇത്. നേരത്തെ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയും ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടിയിരുന്നു. 

ഓസ്‌ട്രേലിയൻ ചാമ്പ്യൻസിനെതിരെ 46 പന്തിൽ 123 റൺസ് നേടിയാണ് ഡിവില്ലിയേഴ്സ് തിളങ്ങിയത്. 15 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളുമാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 51 പന്തിൽ പുറത്താവാതെ 116 റൺസാണ് എബിഡി നേടിയത്. 15 ഫോറുകളും ഏഴ് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

മത്സരത്തിൽ എബിഡിക്ക് പുറമെ ജെപി ഡുമിനി അർദ്ധ സെഞ്ച്വറി നേടിയും സൗത്ത് ആഫ്രിക്കയുടെ കിരീട നേട്ടത്തിൽ വലിയ പങ്കാണ് വഹിച്ചത്. 28 പന്തിൽ നാല് ഫോറുകളും രണ്ട് സിക്സുകളും അടക്കം 50 റൺസാണ് ഡുമിനി നേടിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനായി ഷർജീൽ ഖാൻ അർദ്ധ സെഞ്ച്വറി നേടി. 44 പന്തിൽ 76 റൺസാണ് ഷർജീൽ ഖാൻ നേടിയത്. ഒമ്പത് ഫോറുകളും നാല് സിക്സുകളും ആണ് താരം നേടിയത്. 

South Africa Champions have won the 2025 World Legends Championship. South Africa won the title by defeating Pakistan Champions by nine wickets in the final.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  21 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരാഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  21 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  21 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  21 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  21 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  21 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  21 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  21 days ago
No Image

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോ​ഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  21 days ago