
ഏഷ്യാ കപ്പ് വേദികള്‍ പ്രഖ്യാപിച്ചു; പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ദുബൈയില്‍

ദുബൈ: 2025-ലെ ഏഷ്യാ കപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14-ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ടി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ്. സെപ്റ്റംബർ 9-ന് അബൂദബിയിലാകും ഉദ്ഘാടന മത്സരം നടക്കുക. ഫൈനൽ സെപ്റ്റംബർ 28-ന് ദുബൈയിൽ വെച്ചും നടക്കും.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ തീരുമാനിച്ചതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. എന്നാൽ, വിവാദങ്ങൾക്കിടയിലും എസിസി വേദികൾ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം സെപ്റ്റംബർ 10-ന് ദുബൈയിൽ വെച്ച് യുഎഇക്കെതിരെയാകും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഗ്രൂപ്പ് എ-യിലും ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവ ഗ്രൂപ്പ് ബി-യിലുമാണ്. ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോർ റൗണ്ടിലേക്ക് യോഗ്യത നേടിയാൽ, ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും ഫൈനലിൽ എത്തുകയാണെങ്കിൽ മൂന്നാമതും മുഖാമുഖം വരും.
ഷെഡ്യൂൾ
സെപ്റ്റംബർ 9: അഫ്ഗാനിസ്ഥാൻ vs ഹോങ്കോങ് (അബൂദബി)
സെപ്റ്റംബർ 10: ഇന്ത്യ vs യുഎഇ (ദുബൈ)
സെപ്റ്റംബർ 11: ബംഗ്ലാദേശ് vs ഹോങ്കോങ് (അബൂദബി)
സെപ്റ്റംബർ 12: പാകിസ്ഥാൻ vs ഒമാൻ (ദുബൈ)
സെപ്റ്റംബർ 13: ബംഗ്ലാദേശ് vs ശ്രീലങ്ക (അബൂദബി)
സെപ്റ്റംബർ 14: ഇന്ത്യ vs പാകിസ്ഥാൻ (ദുബൈ)
സെപ്റ്റംബർ 15: യുഎഇ vs ഒമാൻ (അബുദാബി), ശ്രീലങ്ക vs ഹോങ്കോങ് (ദുബൈ)
സെപ്റ്റംബർ 16: ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ (അബൂദബി)
സെപ്റ്റംബർ 17: പാകിസ്ഥാൻ vs യുഎഇ (ദുബൈ)
സെപ്റ്റംബർ 18: ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ (അബൂദബി)
സെപ്റ്റംബർ 19: ഇന്ത്യ vs ഒമാൻ (അബൂദബി)
സൂപ്പർ ഫോർ
സെപ്റ്റംബർ 20: ബി1 vs ബി2 (ദുബൈ)
സെപ്റ്റംബർ 21: എ1 vs എ2 (ദുബൈ)
സെപ്റ്റംബർ 23: എ2 vs ബി1 (അബൂദബി)
സെപ്റ്റംബർ 24: എ1 vs ബി2 (ദുബൈ)
സെപ്റ്റംബർ 25: എ2 vs ബി2 (ദുബൈ)
സെപ്റ്റംബർ 26: എ1 vs ബി1 (ദുബൈ)
സെപ്റ്റംബർ 28: ഫൈനൽ (ദുബൈ)
ഷെഡ്യൂൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നെങ്കിലും, യുഎഇയിൽ ടൂർണമെന്റ് നടക്കുമെന്ന് എസിസി അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇപ്പോൾ മത്സരങ്ങളുടെ വേദികൾ കൂടി പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.
the asian cricket council has revealed the venues for the upcoming asia cup, with the much-anticipated india vs pakistan clash set to take place in dubai. fans gear up for an epic showdown.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി
International
• a day ago
ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം
Kerala
• 2 days ago
പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു
Kerala
• 2 days ago
അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം
Kerala
• 2 days ago
കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
Saudi-arabia
• 2 days ago
നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ
National
• 2 days ago
ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ
uae
• 2 days ago
അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ
Kerala
• 2 days ago
പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago
ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഡ്നി ഹാർബർ പാലത്തിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്
International
• 2 days ago
ഹണി മ്യൂസിയത്തിലെ പാർക്കിൽ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ
Kerala
• 2 days ago
നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം: ദുരൂഹതയിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ, കുഞ്ഞിനെ കണ്ടെത്തി
Kerala
• 2 days ago
1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്
National
• 2 days ago
ചെന്നൈയിൽ വമ്പൻ ഷോറൂം തുറന്ന് വിൻഫാസ്റ്റ്; വർഷാവസാനം 35 ഔട്ട്ലെറ്റുകൾ ലക്ഷ്യം
auto-mobile
• 2 days ago
ഓഗസ്റ്റ് 5-6 തീയതികളിൽ കുവൈത്ത് നാവികസേനയുടെ ലൈവ്-ഫയർ ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
Kuwait
• 2 days ago
മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ
Kerala
• 2 days ago
പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ
uae
• 2 days ago
"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ
Kerala
• 2 days ago
റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം
qatar
• 2 days ago
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ
Kerala
• 2 days ago