HOME
DETAILS

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പൊലിസ് ബലമായി മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

  
August 03, 2025 | 2:59 PM

arrest of malayali nuns girl reveals police forcibly obtained statement

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന കമലേശ്വരി പ്രധാൻ എന്ന പെൺകുട്ടിയാണ് പൊലീസ് ബലമായി തങ്ങളിൽനിന്ന് മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് വെളിപ്പെടുത്തിയത്. ആരുടെയും നിർബന്ധപ്രകാരമല്ല തങ്ങൾ ആഗ്രയിലേക്ക് പോകാൻ ഇറങ്ങിയതെന്നും, താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും കമലേശ്വരി വ്യക്തമാക്കി.

വലിയ ഭീഷണികളാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് കമലേശ്വരി വെളിപ്പെടുത്തി. ജ്യോതി ശർമ എന്നയാൾ തന്നെ മർദിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും അവർ ആരോപിച്ചു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പൊലിസ് വലിയ സമ്മർദം ചെലുത്തിയെന്നും, ബലമായാണ് ഒപ്പിട്ടുവാങ്ങിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോയതെന്നും കമലേശ്വരി പറഞ്ഞു. കന്യാസ്ത്രീകളെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും, പാചക ജോലിക്ക് 10,000 രൂപ മാസശമ്പളം ലഭിക്കുമായിരുന്നെന്നും അവർ പറഞ്ഞു. ആഗ്രയിലേക്ക് പോകാൻ ആരുടെയും നിർബന്ധം ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.

നിലവിൽ ജ്യോതി ശർമ ഉൾപ്പെടെയുള്ളവർക്കെതിരെ കമലേശ്വരി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പൊലിസ് കേസെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. തന്റെ ജീവിതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും കമലേശ്വരി കൂട്ടിച്ചേർത്തു.

 

 

In a significant development in the arrest of Malayali nuns in Durg, Chhattisgarh, a girl named Kamaleshwari Pradhan revealed that police forcibly obtained her statement against the nuns. She clarified that she and her friends were not coerced into traveling to Agra and are now on the verge of suicide due to intense pressure and threats. Kamaleshwari alleged mistreatment and caste-based insults by one Jyoti Sharma, stating she joined the nuns willingly for a cooking job with a ₹10,000 monthly salary. She has filed a complaint against Jyoti Sharma, but it remains unclear if the police will act



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  3 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  3 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  3 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  3 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  3 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  3 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  3 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  3 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  3 days ago