
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ

ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് സ്വദേശിയായ സ്വകാര്യ ഹോസ്റ്റൽ ഉടമ അഷ്റഫ് പൊലിസ് പിടിയിൽ. സോളദേവനഹള്ളി ആചാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പേയിങ് ഗസ്റ്റ് (പി.ജി.) സൗകര്യത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി, നിർമാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഓഗസ്റ്റ് 2 ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കോളജിൽ അഡ്മിഷൻ ലഭിച്ച് 10 ദിവസം മാത്രം പിന്നിട്ട വിദ്യാർഥിനിയെ, മദ്യപിച്ചെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റുകയും, സമീപത്തെ നിർമാണത്തിലിരിക്കുന്ന പി.ജി. കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. "സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാം" എന്ന് അഷറഫ് പറഞ്ഞതായി പെൺകുട്ടി പൊലിസിനോട് വെളിപ്പെടുത്തി. എന്നാൽ, പെൺകുട്ടി ഇതിനോട് വഴങ്ങാതിരുന്നതോടെ, ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റികൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം അഷറഫ് പെൺകുട്ടിയെ പി.ജി.യിൽ നിന്ന് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. ഭയപ്പെട്ട പെൺകുട്ടി തന്റെ സുഹൃത്തുക്കൾക്ക് സ്ഥലത്തിന്റെ വിവരം സന്ദേശമയച്ച് അറിയിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ, സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ അഷറഫ് കാറിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സോളദേവനഹള്ളി പൊലിസ് നടത്തിയ അന്വേഷണത്തിൽ, പുലർച്ചയോടെ പ്രതിയെ സോളദേവനഹള്ളി പരിസരത്ത് നിന്ന് പിടികൂടി.
അഷറഫിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിരുന്നതായി പൊലിസ് വെളിപ്പെടുത്തി. പി.ജി.യിൽ താമസിക്കുന്ന വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും മുൻപും പരാതികൾ ഉണ്ടായിരുന്നു. നിലവിൽ, ബലാത്സംഗ കുറ്റം ചുമത്തി പ്രതിയെ സോളദേവനഹള്ളി പൊലിസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
In Bengaluru, a Malayali first-year degree student from Acharya College was raped by Ashraf, a Kozhikode native and private PG owner. The incident occurred on August 2, when Ashraf, intoxicated, forcibly took the student to an under-construction building and assaulted her. The victim alerted friends, who arrived at the scene, but Ashraf fled. Police arrested him early the next morning after a complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• a day ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• a day ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• a day ago
യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• a day ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• a day ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• a day ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• a day ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• a day ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• a day ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• a day ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 2 days ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 2 days ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 2 days ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 2 days ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 2 days ago
ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ഗതാഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ
Saudi-arabia
• 2 days ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 2 days ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 2 days ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 2 days ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 2 days ago