HOME
DETAILS

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

  
Web Desk
August 03, 2025 | 4:28 PM

husband tries to burn estranged wife with petrol at workplace arrested

പത്തനംതിട്ട: പിണങ്ങി മാറി മകനോടൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യയെ കൂടെ വരാത്തതിന്റെ പേര് പറഞ്ഞ് ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ആറന്മുള തെക്കേമല തോലൂപ്പറമ്പിൽ വീട്ടിൽ രാജേഷ് കുമാർ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31ന് രാത്രി 8.30ന് കോഴഞ്ചേരിയിലെ മെഡിക്കൽ സെന്ററിൽ യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ പ്രതി, അസഭ്യം വിളിച്ചുകൊണ്ട് ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.

"നിന്നെ കൊന്നിട്ട് ഞാനും ചാവും" എന്ന് ഭീഷണിപ്പെടുത്തിയ ശേഷം, ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, യുവതിയോടൊപ്പം ജോലി ചെയ്യുന്ന ഒരാൾ ലൈറ്റർ തട്ടിമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിഭ്രാന്തിയിൽ യുവതി പുറത്തേക്കോടുകയും ചെയ്തു. പിറ്റേദിവസം ആറന്മുള പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ എഎസ്ഐ ടി. മിനി മൊഴി രേഖപ്പെടുത്തി, എസ്ഐ കെ.ആർ. ഹരികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ തെക്കേമലയിലെ വീടിനു സമീപത്ത് നിന്ന് പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴ് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പെട്രോൾ നിറച്ച കുപ്പിയും പൊലിസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

A man, Rajesh Kumar (37), was arrested in Pathanamthitta for attempting to set his estranged wife on fire at her workplace in Kozhencherry. On the night of July 31, he poured petrol on her, threatening to kill her and himself, but was stopped by a co-worker. The Aranmula police registered a case, seized the petrol bottle, and remanded him after his arrest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  4 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  4 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  4 days ago
No Image

രാഹുല്‍  ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും

Kerala
  •  4 days ago
No Image

ദുബൈയിലെ ജ്വല്ലറി വിപണി കീഴടക്കാൻ 14 കാരറ്റ് സ്വർണ്ണം: കുറഞ്ഞ വില, ഉയർന്ന സാധ്യത; ലക്ഷ്യം വജ്രാഭരണ പ്രിയർ

uae
  •  4 days ago
No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  5 days ago