HOME
DETAILS

സാക്ഷാൽ സച്ചിന്റെ റെക്കോർഡും മറികടന്നു; ഡിഎസ്പി സിറാജിന്റെ തേരോട്ടം തുടരുന്നു 

  
August 03 2025 | 06:08 AM

Mohammed Siraj Create a New Milestone in International Cricket

ഓവൽ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് സിറാജ് നടത്തിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംഗ് നിറയെ മുന്നിൽ നിന്നും നയിക്കുകയായിരുന്നു സിറാജ്. ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയാണ് സിറാജ് തിളങ്ങിയത്. ക്യാപ്റ്റൻ ഒലി പോപ്പ്. ജോ റൂട്ട്, ജേക്കബ് ബെഥേൽ, ഹാരി ബ്രുക് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

ഇതോടെ തന്റെ കരിയറിൽ 200 ഇന്റർനാഷണൽ വിക്കറ്റുകൾ സ്വന്തമാക്കി മുന്നേറാനും സിറാജിന് സാധിച്ചു. ഇന്റർ നാഷണൽ ക്രിക്കറ്റിൽ 203 വിക്കറ്റുകളാണ്‌ സിറാജ് ഇതുവരെ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 118 വിക്കറ്റുകളും  ഏകദിനങ്ങളിൽ 71 വിക്കറ്റുകളും നേടിയപ്പോൾ ടി-20യിൽ 14 വിക്കറ്റുകളും സിറാജ് വീഴ്ത്തി. 

ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള ബൗളിംഗ് റെക്കോർഡും സിറാജ് മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ നേടിയ വിക്കറ്റുകളെക്കാൾ കൂടുതൽ വിക്കറ്റുകൾ ഇപ്പോൾ സിറാജ് നേടിയിട്ടുണ്ട്. സച്ചിൻ ബാറ്റിങ്ങിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ ബൗളിങ്ങിലും ഒരുപിടി വിക്കറ്റുകൾ സച്ചിൻ നേടിയിട്ടുണ്ട്. ഇന്റർ നാഷണൽ ക്രിക്കറ്റിൽ 201 വിക്കറ്റുകളാണ്‌ സച്ചിൻ നേടിയിട്ടുള്ളത്. സച്ചിൻ ഏകദിനത്തിൽ 154 വിക്കറ്റുകളും ടെസ്റ്റിൽ 46 വിക്കറ്റുകളും ടി-20യിൽ ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ സിറാജിന് പുറമെ പ്രസിദ് കൃഷ്‌ണയും നാല് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രുക്, സാക് ക്രാളി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 57 പന്തിൽ 64 റൺസാണ് ഹാരി ബ്രുക് നേടിയത്. 14 ഫോറുകളാണ് താരം നേടിയത്. 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 53 റൺസാണ് ബ്രുക് നേടിയത്.

ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് കരുൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 

ഇംഗ്ലണ്ടിന് 374 റൺസിന്റെ വിജയലക്ഷ്യം. മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ ഇംഗ്ലണ്ട് 50 റൺസിന്‌ ഒരു വിക്കറ്റ് എന്ന നിലയിലാണ് ഉള്ളത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസിനാണ് പുറത്തായത്.  രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 164 പന്തിൽ 118 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ആകാശ് ദീപ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ 66 റൺസാണ് ആകാശ് ദീപ് നേടിയത്. 12 ഫോറുകളാണ് താരം നേടിയത്.

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(സി), കരുണ് നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ(ഡബ്ല്യു), വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടംഗ്. 

Mohammed Siraj Create a New Milestone in International Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  5 hours ago
No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  6 hours ago
No Image

പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു

Kerala
  •  6 hours ago
No Image

അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ

National
  •  7 hours ago
No Image

ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ

uae
  •  7 hours ago
No Image

അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ

Kerala
  •  7 hours ago
No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  7 hours ago