
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രത്തിന്റെ കൊടുമുടിയിൽ റൂട്ട്

ഓവൽ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടിയാണ് റൂട്ട് പുതിയ നേട്ടം സ്വന്തമാക്കിയത്. ഓവറിൽ നടക്കുന്ന അവസാന ടെസ്റ്റിൽ 152 പന്തിൽ 105 റൺസാണ് റൂട്ട് നേടിയത്. 12 ഫോറുകളാണ് താരം നേടിയത്.
ഇതോടെ ഹോം ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായാണ് റൂട്ട് മാറിയത്. ഇംഗ്ലണ്ടിൽ ഇതുവരെ 24 തവണയാണ് റൂട്ട് ടെസ്റ്റിൽ 100 റൺസ് നേടിയത്. ഇതിഹാസതാരങ്ങളായ മഹേള ജയവർധനെ(ശ്രീലങ്ക), ജാക് കാലിസ്(സൗത്ത് ആഫ്രിക്ക), റിക്കി പോണ്ടിങ്(ഓസ്ട്രേലിയ) എന്നിവരെ ഒരുമിച്ച് മറികടന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. ഈ മൂന്ന് താരങ്ങളും ഹോം ടെസ്റ്റിൽ 23 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിലും റൂട്ട് സെഞ്ച്വറി നേടിയിരുന്നു. ഈ സെഞ്ച്വറി നേടിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമനാവാനും റൂട്ടിന് സാധിച്ചിരുന്നു. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്. 13378 റൺസാണ് റിക്കി പോണ്ടിങ് ടെസ്റ്റിൽ നേടിയത്. ഇനി റൂട്ടിന്റെ മുന്നിലുള്ളത് സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്.
അതേസമയം ഓവറിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ 35 റൺസ് മാത്രം മതി. നാല് വിക്കറ്റുകളും ഇംഗ്ലണ്ടിന്റെ കൈവശമുണ്ട്. മത്സരത്തിൽ റൂട്ടിന് പുറമെ ഇംഗ്ലണ്ടിനായി ഹാരി ബ്രുക് സെഞ്ച്വറി നേടി. 98 പന്തിൽ 14 ഫോറുകളും രണ്ട് സിക്സുകളും അടക്കം 111 റൺസാണ് ബ്രുക് നേടിയത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ സിറാജിന് പുറമെ പ്രസിദ് കൃഷ്‌ണയും നാല് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രുക്, സാക് ക്രാളി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 57 പന്തിൽ 64 റൺസാണ് ഹാരി ബ്രുക് നേടിയത്. 14 ഫോറുകളാണ് താരം നേടിയത്. 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 53 റൺസാണ് ബ്രുക് നേടിയത്.
ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് കരുൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 164 പന്തിൽ 118 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ആകാശ് ദീപ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ 66 റൺസാണ് ആകാശ് ദീപ് നേടിയത്. 12 ഫോറുകളാണ് താരം നേടിയത്. വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ 53 റൺസും നേടി.
Joe Root Craete a Historical Record in Test Cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്ര നേട്ടത്തിൽ യുഎഇ; കൃഷി-ഭക്ഷ്യസുരക്ഷാ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം; ISO സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ സ്ഥാപനമായി അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി
uae
• 7 hours ago
സ്റ്റാലിന്റെയും കരുണാനിധിയുടെയും പേര് ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനെതിരെ വിലക്ക്: മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
National
• 7 hours ago
AI ഡോക്ടർമാരെ മാറ്റിസ്ഥാപിക്കുമോ? നഴ്സുമാരുടെ ജോലി സുരക്ഷിതമെന്ന് ഡെമിസ് ഹസാബിസ്
International
• 7 hours ago
പെർസിഡ് ഉൽക്കാവൃഷ്ടി കാണണോ? രാസ് അൽ ഖൈമയിലെ ജെബൽ ജൈസിൽ അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• 8 hours ago
അവൻ ഇന്ത്യൻ ടീമിലെ യോദ്ധാവാണ്: ജോ റൂട്ട്
Cricket
• 8 hours ago
ദുബൈയിൽ ശരിയായ പാർക്കിംഗ് പെർമിറ്റ് എങ്ങനെ തിരഞ്ഞെടുക്കാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 8 hours ago
ടൊയോട്ടയുടെ ജൈത്രയാത്ര തുടരുന്നു; ജൂലൈയിൽ 32,575 വാഹനങ്ങൾ നിരത്തിലെത്തിച്ച് വിജയക്കുതിപ്പ്
auto-mobile
• 8 hours ago
ജമ്മു-കശ്മീർ: കുൽഗാമിൽ ഏറ്റുമുട്ടൽ നാലാം ദിവസവും തുടരുന്നു, ഒരു ഭീകരനെ വധിച്ചു
National
• 8 hours ago
കെട്ടിട ഉടമകൾ ‘എജാരി’ വാടക കരാറുകൾ നേടുന്നതിന് പ്രോപ്പർട്ടിയിൽ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം; അറിയിപ്പുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്
uae
• 8 hours ago
പൊലിസ്, രാഷ്ട്രീയ ബന്ധം ; ഗുണ്ടാലിസ്റ്റ് തയാറാക്കുന്നു
Kerala
• 9 hours ago
പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയതിന് കേസെടുത്ത് പൊലിസ്
National
• 9 hours ago
വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂര മർദനം; പത്തോളം പേർക്കെതിരെ പരാതി; വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം
Kerala
• 9 hours ago
ഫുട്ബോളിലെ അടുത്ത സിദാൻ അവനായിരിക്കും: സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം
Football
• 9 hours ago
2022ൽ സ്ഥാപിച്ച ശേഷം ഇതുവരെ 4 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത് ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ
uae
• 9 hours ago
നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ
Cricket
• 10 hours ago
താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ
National
• 10 hours ago
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും
Kerala
• 11 hours ago
യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര് മരിച്ചു; നിരവധി പേരെ കാണാതായി
National
• 11 hours ago
മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റി; ഗുരുതര സുരക്ഷാ വീഴ്ച
National
• 10 hours ago
കാട്ടുപോത്ത് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മതിലിലിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്
Kerala
• 10 hours ago
വില കുതിച്ചുയര്‍ന്ന് കയമ അരി; മൂന്നു മാസം കൊണ്ട് കൂടിയത് 80 രൂപയിലധികം
Kerala
• 10 hours ago