HOME
DETAILS

പൊലിസ്, രാഷ്ട്രീയ ബന്ധം ; ഗുണ്ടാലിസ്റ്റ് തയാറാക്കുന്നു

  
കെ.ഷിന്റുലാൽ
August 04 2025 | 05:08 AM

Police and politics are in the making gangsters are being prepared

കോഴിക്കോട് : സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു. 20 പൊലിസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളിൽ ആദ്യത്തെ 10 പേരുടെ സമ്പൂർണ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഡി.ജി.പി റാവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തുള്ള കൊടുംക്രിമനലുകളായ 200 ഓളം ഗുണ്ടകളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് വിവരശേഖരം നടത്തുന്നത്. പൊലിസ്, അഭിഭാഷകർ, രാഷ്ട്രീയ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങി മേഖലകളിലുള്ളവരുമായി ഗുണ്ടകൾക്കുള്ള ബന്ധങ്ങളുൾപ്പെടെ വിശദമായ വിവരങ്ങൾ ശേഖരിച്ചുള്ള റിപ്പോർട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സർക്കാർ സർവീസിലെ  ജീവനക്കാർക്കുള്ള അടുപ്പവും ഇവർ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നും അന്വേഷിച്ചുവരികയാണ്.

 ഗുണ്ടകളുടെ വ്യക്തിപരമായ വിവരങ്ങളും കുടുംബങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസം, ജോലിയും വരുമാനമാർഗങ്ങളും, കുറ്റകൃത്യങ്ങളിലെ പങ്കാളികൾ തുടങ്ങി 50 ഓളം വിവരങ്ങളാണ് ശേഖരിക്കുന്നത്. നേരത്തെ ലോക്കൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളിലുൾപ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളിൽ ഏറ്റവും ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്.

ഇതിനായി ലോക്കൽ പൊലിസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. ഗുണ്ടകളുടെ പേരും ഫോട്ടോയും മുതൽ രക്തഗ്രൂപ്പും ജനന തീയതിയും മൊബൈൽ നമ്പറും വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും. കൂടാതെ ഗുണ്ടകളെ പിടികൂടിയാൽ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായകരമാകുന്ന പ്രത്യേക ശാരീരിക ഘടനകളെ കുറിച്ചും കണ്ണിന്റെ നിറവും മറ്റു തിരിച്ചറിയത്തക്ക ശരീരപ്രകൃതിയും വിവരശേഖരണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും. കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കകടക്കുന്നത് തടയുന്നതിനായി ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻനമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, എ.ടി.എം കാർഡ് നമ്പർ എന്നിവയുടെ നമ്പറുകളും ശേഖരിക്കും. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്‌സ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരാണെങ്കിൽ അക്കാര്യങ്ങളും റിപ്പോർട്ടിൽ വിശദമാക്കും. കുടുംബ പശ്ചാത്തലം മനസിലാക്കുന്നതിനായി രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുണ്ടെങ്കിൽ അവരുടെയും പൂർണവിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഭാര്യയുടെ സമൂഹമാധ്യമങ്ങളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഏതെല്ലാം ഭാഷകൾ കൈകാര്യം ചെയ്യാമെന്നതും വിദ്യാഭ്യാസ യോഗ്യതയും ഏതെല്ലാം ജോലികളാണ് ചെയ്യുന്നതെന്നും വരുമാനമാർഗമെന്തെന്നും ഉടമസ്ഥതയിലുള്ള വസ്തുവകകൾ എന്തെല്ലാമെന്നും പ്രത്യേകമായി കണ്ടെത്തും. ഇതിന് പുറമേ കുറ്റകൃത്യത്തിലെ പങ്കാളികളുടെയും കൗമാപ്രായത്തിലെ സുഹൃത്തിന്റെയും വിവരങ്ങൾ കണ്ടെത്തേണ്ടതായുണ്ട്. ഇതുൾപ്പെടെയുള്ള റിപ്പോർട്ട് തയാറാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

National
  •  7 hours ago
No Image

പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയതിന് കേസെടുത്ത് പൊലിസ്

National
  •  7 hours ago
No Image

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂര മർദനം; പത്തോളം പേർക്കെതിരെ പരാതി; വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം

Kerala
  •  7 hours ago
No Image

ഫുട്ബോളിലെ അടുത്ത സിദാൻ അവനായിരിക്കും: സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം

Football
  •  7 hours ago
No Image

2022ൽ സ്ഥാപിച്ച ശേഷം ഇതുവരെ 4 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത് ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ

uae
  •  7 hours ago
No Image

മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റി; ​ഗുരുതര സുരക്ഷാ വീഴ്ച

National
  •  7 hours ago
No Image

കാട്ടുപോത്ത് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മതിലിലിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

വില കുതിച്ചുയര്‍ന്ന് കയമ അരി; മൂന്നു മാസം കൊണ്ട് കൂടിയത് 80 രൂപയിലധികം

Kerala
  •  8 hours ago
No Image

ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

uae
  •  8 hours ago
No Image

നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ

Cricket
  •  8 hours ago