
ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

അൽ ഐൻ: കടുത്ത ചൂട് നിലനിൽക്കുന്നതിനിടെ ആശ്വാസം പകർന്ന് അൽ ഐനിൽ മഴ. അൽ ഐനിലെ ഉമ്മു ഗാഫയിലാണ് ഇന്നലെ വൈകുന്നേരം 4.15ഓടെ കനത്ത മഴ ലഭിച്ചത്.
അതേസമയം, യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിൽ ഇന്നലെ മേഘാവൃത അന്തരീക്ഷമാണുണ്ടായിരുന്നത്. ദുബൈയുടെ ചില ഭാഗങ്ങളിൽ വൈകുന്നേരം ദൃശ്യപരത കുറച്ച് പൊടിപടലങ്ങളുയർന്നു. രാത്രി 8 മണി വരെ ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ സാധ്യത ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചിച്ചിരുന്നു.
ഫുജൈറ, അൽ ഐൻ പോലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.
ന്യൂനമർദത്തിന്റെ വികാസവും തെക്കു-കിഴക്കൻ കാറ്റു മൂലമുള്ള ഈർപ്പവും നിറഞ്ഞ സാഹചര്യമുണ്ടാകുമെന്നും എൻ.സി.എം അധികൃതർ പറയുന്നു. ഇതുകാരണം, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ചില സമയങ്ങളിൽ ശക്തമായ കാറ്റ് പെട്ടെന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്കും മണൽക്കാറ്റിനും ഇടയാക്കും. ഇത് ദൃശ്യപരത കുറയ്ക്കുമെന്നും ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടി.
ഇന്നലെ താപനില 44° മുതൽ 49° സെൽഷ്യസ് വരെ ഉയർന്നിരുന്നു. ശരാശരി താഴ്ന്ന താപനില 32°-37° സെൽഷ്യസ് നിലയിലായിരുന്നു. ദുബൈയിൽ 'റിയൽ ഫീൽ' താപനില നിലവിൽ 44° സെൽഷ്യസ് ആയിരുന്നുവെന്നും അക്യു വെതർ പറഞ്ഞു.
ഇന്ന് പകൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതവും, മൂടൽമഞ്ഞും ഉള്ളതാകും. കിഴക്കു-തെക്കു ദിശകളിൽ മേഘ വ്യൂഹങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മഴയുമായി ബന്ധപ്പെട്ടതാകുമെന്നും അധികൃതർ നിരീക്ഷിച്ചു. പടിഞ്ഞാറു ദിശയിൽ ചില ബാഹ്യ-ഉൾ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പം കൂടുതലായിരിക്കും. പകൽ സമയത്ത് തെക്കു-കിഴക്ക് മുതൽ വടക്കു-കിഴക്ക് വരെ ദിശകളിൽ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾ ഉയരാനിടയാക്കും. മണിക്കൂറിൽ 10–25 കിലോമീറ്റർ വേഗത്തിലും, പരമാവധി 40 കിലോ മീറ്റർ വേഗത്തിലുമാകും കാറ്റടിക്കുകയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Heavy rain hit some areas of Al Ain yesterday, while other parts of the country saw cloudy to partly cloudy skies. Dusty conditions with low visibility were also reported in some parts of Dubai. Heavy rain was reported in Um Ghafa in Al Ain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Kerala
• 13 hours ago
ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Kerala
• 13 hours ago
കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 14 hours ago
എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?
auto-mobile
• 14 hours ago
ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം
uae
• 14 hours ago
ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാഗ്രത
uae
• 14 hours ago
ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം
National
• 14 hours ago
ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു
auto-mobile
• 15 hours ago
സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ
National
• 15 hours ago
സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
Kerala
• 15 hours ago
ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്
Kerala
• 15 hours ago
പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്
Kerala
• 15 hours ago
തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
Kerala
• 16 hours ago
ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്
Kerala
• 16 hours ago
യുഎഇയിലെ ആദ്യത്തെ സമ്പൂർണ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം: 36,000 സ്ഥലങ്ങളിൽ സജ്ജം
uae
• 17 hours ago
സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം
Kerala
• 18 hours ago
തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ
Saudi-arabia
• 18 hours ago
വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം
uae
• 18 hours ago
എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം
uae
• 16 hours ago
ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണി; നാളെ മൂന്ന് ട്രെയിനുകൾ വെെകും; രണ്ട് ട്രെയിനുകൾ റദ്ദാക്കി
Kerala
• 16 hours ago
ശക്തമായ മഴ: റെഡ് അലർട്ട്; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago