HOME
DETAILS

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

  
August 04 2025 | 03:08 AM

Tragedy in Yemen Migrant Boat Capsizes 68 Dead

 

സന: യമന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു. എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് ഞായറാഴ്ച മറിഞ്ഞത്. ബോട്ടില്‍ 154 പേരുണ്ടായിരുന്നു. ഇതില്‍ 74 പേരെ കാണാതായെന്നാണ് റിപോര്‍ട്ട്. യമന്റെ തെക്കന്‍ പ്രവിശ്യയായ അബ്യാനിലാണ് ബോട്ട് മറിഞ്ഞിരിക്കുന്നത്. 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്നാണ് പ്രാദേശിക അധികൃതര്‍ അറിയിച്ചത്. 

സംഭവം ഹൃദയഭേദകമെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) പറഞ്ഞു. ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഗള്‍ഫ്, അറബ് രാജ്യങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാര്‍ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാര്‍ഗമാണ് ഇത്. സമീപ മാസങ്ങളില്‍ ബോട്ടപകടങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും ഐഒഎം കണക്കാക്കുന്നു. 

തെക്കന്‍ ജില്ലയായ ഖാന്‍ഫറില്‍ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ് കരയില്‍ നിന്ന് കണ്ടെത്തിയതെന്നും മറ്റ് 14 പേരെ അബ്യാന്‍ പ്രവിശ്യാ തലസ്ഥാനമായ സിന്‍ജിബാറിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയെന്നും ഐഒഎം യെമന്‍ മേധാവി അബ്ദുസത്തര്‍ എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കിയിരുന്നു. കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണെന്ന് ഐഒഎം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

Kerala
  •  6 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

Kerala
  •  6 hours ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 hours ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  6 hours ago
No Image

എലിപ്പനി മരണം വർധിക്കുന്നു; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 95 പേർ

Kerala
  •  6 hours ago
No Image

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

Kerala
  •  6 hours ago
No Image

മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ സംഭവത്തിൽ ഇന്ന് മൊഴിയെടുക്കും

Kerala
  •  7 hours ago
No Image

മന്ത്രിമാരുമായുള്ള കൂടികാഴ്ച്ചയിലും മാറ്റമില്ല; വിസി നിയമനത്തിൽ ഉറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

Kerala
  •  7 hours ago
No Image

കേരളത്തിൽ നാല് ദിവസം കൂടി തീവ്രമഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  7 hours ago
No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  14 hours ago