
കൊച്ചി ഹണിട്രാപ്പ് കേസിൽ നാടകീയ വഴിത്തിരിവ്; യുവതിയുടെ പരാതിയിൽ ഐ.ടി. വ്യവസായിക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ നാടകീയ വഴിത്തിരിവ്. കേസിൽ പ്രതിയായ യുവതിയുടെ പരാതിയെ തുടർന്ന് ഐ.ടി. വ്യവസായിക്കെതിരെ പൊലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ഇൻഫോ പാർക്ക് പൊലിസാണ് ലിറ്റ്മസ്7 എന്ന ഐ.ടി. സ്ഥാപനത്തിന്റെ സി.ഇ.ഒ. വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
വേണു ഗോപാലകൃഷ്ണനെ കൂടാതെ, സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കെതിരെയും ഭീഷണിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ, തന്നെ യുവതി ഹണിട്രാപ്പിൽ കുടുക്കിയെന്ന് ആരോപിച്ച് വേണു ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലിസ് യുവതിക്കും അവരുടെ ഭർത്താവിനുമെതിരെ കേസെടുത്തിരുന്നു. എന്നാൽ, താൻ തൊഴിലിടത്തിൽ നേരിട്ട ലൈംഗിക ഉപദ്രവത്തെക്കുറിച്ച് ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി.) മുമ്പാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പ് കേസിൽ കുടുക്കിയതെന്ന് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പരാതി നൽകിയാൽ ഹണിട്രാപ്പ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പ്രതികാരമായാണ് തന്നെയും ഭർത്താവിനെയും ഹണിട്രാപ്പ് കേസിൽ കുടുക്കിയതെന്ന് യുവതി ആരോപിക്കുന്നു. ഹണിട്രാപ്പ് കേസിൽ യുവതിക്കും ഭർത്താവിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ ജാമ്യം അനുവദിച്ചിരുന്നു.കേസിൽ യുവതിയുടെ പരാതി ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങൾ ഐ.ടി. മേഖലയിലെ തൊഴിലിട സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും പ്രസക്തി നൽകിയിരിക്കുകയാണ്. പൊലിസ് കേസിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
In a dramatic twist in the Kochi honeytrap case, a young woman’s complaint has led to a case being registered against an IT businessman. The development follows allegations of entrapment, with the woman claiming she was framed. The investigation is ongoing as police probe the claims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എമിറാത്തി സംസ്കാരവും പൈതൃകവും അടുത്തറിയാം 'മിസ്റ' പദ്ധതിയിലൂടെ; എല്ലാ രാജ്യക്കാർക്കും അവസരം; കൂടുതലറിയാം
uae
• 4 hours ago
ആലുവയിൽ ട്രാക്ക് അറ്റകുറ്റപ്പണി; നാളെ മൂന്ന് ട്രെയിനുകൾ വെെകും; രണ്ട് ട്രെയിനുകൾ റദ്ദാക്കി
Kerala
• 4 hours ago
ശക്തമായ മഴ: റെഡ് അലർട്ട്; കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 4 hours ago
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ; അബൂദബിയിൽ ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടി
uae
• 4 hours ago
യുഎഇയിലെ ആദ്യത്തെ സമ്പൂർണ എഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം: 36,000 സ്ഥലങ്ങളിൽ സജ്ജം
uae
• 5 hours ago
സംസ്ഥാനത്ത് നിർമാണ അഴിമതിയും സിപിഎം പ്രതിച്ഛായയും: കെ കെ ശൈലജയുടെ ഇടപെടലിനെതിരെയും വി.ഡി സതീശന്റെ രൂക്ഷ വിമർശനം
Kerala
• 5 hours ago
തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ
Saudi-arabia
• 5 hours ago
വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം
uae
• 6 hours ago
പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു
Kerala
• 6 hours ago
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം; ധരാലിയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; രക്ഷാപ്രവർത്തനം തുടരുന്നു
latest
• 6 hours ago
ഒമാനിൽ ഭീമന് തിമിംഗലം തീരത്തടിഞ്ഞു; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം
oman
• 7 hours ago
ഇന്ത്യൻ ടീമിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ
Cricket
• 7 hours ago
സിആർപിഎഫ് ഓഫീസറുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും 50,000 രൂപയും വീട്ടിൽ നിന്ന് മോഷണം പോയി; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ഓഫീസർ
National
• 7 hours ago
അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇ-സ്കൂട്ടര്‍ യാത്രികര്‍; സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 8 hours ago
സ്വകാര്യതാ ലംഘനത്തിന് കടുത്ത ശിക്ഷ: ഒരു വർഷം തടവും 100,000 റിയാൽ പിഴയും; സ്വകാര്യതാ നിയമത്തിൽ ഭേദഗതിയുമായി ഖത്തർ
qatar
• 8 hours ago
വിവാഹ വാഗ്ദാനം നൽകി പീഡനം: നാടൻപാട്ട് കലാകാരനും, ബസ് ജീവനക്കാരനും പിടിയിൽ
Kerala
• 8 hours ago
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; നിരവധി വീടുകള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായി
National
• 9 hours ago
''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകള്‍ മുസ്ലിംകള്ക്ക് നല്കാന് ഗൂഢാലോചന നടക്കുന്നുവെന്ന്
National
• 9 hours ago
ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാം പക്ഷേ വളർത്താനല്ല കൊല്ലാൻ; വിചിത്ര പദ്ധതിയുമായി ഡെന്മാർക്കിലെ മൃഗശാല
International
• 8 hours ago
അർജന്റീനയിൽ മെസിയുടെ പകരക്കാരൻ അവനായിരിക്കും: മുൻ പരിശീലകൻ
Football
• 8 hours ago
പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്
Kerala
• 8 hours ago