HOME
DETAILS

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

  
Web Desk
November 30, 2025 | 4:33 PM

India won the first ODI against South Africa by 17 runs

റാഞ്ചി; സൗത്ത് ആഫ്രിക്കതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ ജയം. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന് സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് 49.2 ഓവറിൽ 332 റൺസിൽ അവസാനിക്കുകയായിരുന്നു. 

സൗത്ത് ആഫ്രിക്കൻ നിരയിൽ മൂന്ന് താരങ്ങളാണ് അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയത്. മാത്യു ബ്രീറ്റ്‌സ്‌കെ 80 പന്തിൽ 72 റൺസ് നേടി മധ്യനിരയിൽ മികച്ചു നിന്നു. എട്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവർ മികച്ച ചെറുത്തുനിൽപ്പ് നടത്തുകയും ചെയ്തു. 39 പന്തിൽ നിന്നും എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 70 റൺസാണ് മാർക്കോ നേടിയത്. കോർബിൻ 51 പന്തിൽ 61 റൺസും നേടി അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരിക്കുന്നു. 

ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകളും ഹർഷിദ് റാണ മൂന്ന് വിക്കറ്റുകളും നേടി സൗത്ത് ആഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി തിളങ്ങി. 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്‌ലി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.  

രോഹിത് ശർമയും ക്യാപ്റ്റൻ കെഎൽ രാഹുലും അർദ്ധ സെഞ്ച്വറി നേടി. 56 പന്തിൽ 60 റൺസ് നേടിയാണ് രാഹുൽ നിർണായകമായത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യൻ നായകൻ നേടിയത്. രോഹിത് 51 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 57 റൺസും സ്വന്തമാക്കി. രവീന്ദ്ര ജഡേജ 20 പന്തിൽ 32 റൺസും സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കൻ ബൗളിങ്ങിൽ നാന്ദ്രേ ബർഗർ, മാർക്കോ ജാൻസൻ, ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. 

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിനു മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഡിസംബർ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. റായ്പൂരിലാണ് മത്സരം. 

India won the first ODI against South Africa by 17 runs. Batting first after losing the toss, India scored 349 runs for the loss of eight wickets in 50 overs. Chasing the target, South Africa's innings ended at 332 runs in 49.2 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  a day ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  a day ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  a day ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  a day ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  a day ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  a day ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  a day ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  a day ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  a day ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  a day ago