HOME
DETAILS

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

  
Web Desk
November 30, 2025 | 12:43 PM

netanyahu seeks pardon from president amid corruption case turmoil

ടെൽ അവീവ്: തനിക്കെതിരെ ദീർഘകാലമായ നിലനിൽക്കുന്ന അഴിമതിക്കേസുകളിൽ മാപ്പ് അപേക്ഷിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്റാഈൽ പ്രസിഡൻ്റിനോടാണ് അഴിമതിക്കേസിൽ നെതന്യാഹു മാപ്പ് അപേക്ഷിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മാപ്പ് നൽകാനുള്ള ഔദ്യോഗിക അപേക്ഷ നെതന്യാഹുവിൻ്റെ ഓഫീസ് പ്രസിഡൻ്റിൻ്റെ ഓഫീസിലെ നിയമവകുപ്പിന് സമർപ്പിച്ചു. മാപ്പ് രാജ്യത്ത് നിലനിൽക്കുന്ന ഭിന്നത അവസാനിപ്പിച്ച് ദേശീയ ഐക്യം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

നിയമനടപടികൾ അവസാനം വരെ പൂർത്തിയാക്കുക എന്നതായിരുന്നു തൻ്റെ വ്യക്തിപരമായ താൽപ്പര്യം എന്ന് നെതന്യാഹു പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, സൈനിക, ദേശീയ യാഥാർത്ഥ്യങ്ങളും ദേശീയ താൽപ്പര്യങ്ങളും പരി​ഗണിച്ചാണ് താനിത് ആവശ്യപ്പെടുന്നത് എന്ന് നെതന്യാഹു പറഞ്ഞു.

വിചാരണ ഉടനടി അവസാനിപ്പിക്കുന്നത് അനുരഞ്ജനത്തിലേക്ക് നയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. "വിചാരണ ഉടനടി അവസാനിപ്പിക്കുന്നത് തീജ്വാലകൾ കുറയ്ക്കാനും നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമായ വിശാലമായ അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനും വളരെയധികം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," നെതന്യാഹു പറഞ്ഞു. ആഴ്ചയിൽ മൂന്ന് തവണ കോടതിയിൽ ഹാജരാകേണ്ടത് രാജ്യത്തെ നയിക്കുന്നതിൽ തനിക്ക് വെല്ലുവിളിയാണെന്നും നെതന്യാഹു സൂചിപ്പിച്ചു.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ പ്രസിഡൻ്റിൻ്റെ ഓഫീസ് അസാധാരണം" എന്ന് വിശേഷിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

നെതന്യാഹുവിൻ്റെ അഭിഭാഷകൻ ഒപ്പിട്ട വിശദമായ കത്തും പ്രധാനമന്ത്രി ഒപ്പിട്ട മറ്റൊരു കത്തും ഉൾപ്പെടുന്ന രണ്ട് രേഖകളാണ് അപേക്ഷയിലുള്ളത്. ഇവ നീതിന്യായ മന്ത്രാലയത്തിന് അയക്കുകയും തുടർന്ന് പ്രസിഡൻ്റിൻ്റെ ഓഫീസിലെ നിയമ ഉപദേഷ്ടാവിന് കൈമാറുകയും ചെയ്യും.

നെതന്യാഹുവിനെതിരെയുള്ള മൂന്ന് കേസുകൾ

ഇസ്റാഈൽ ചരിത്രത്തിൽ വിചാരണ നേരിടുന്ന ഒരേയൊരു പ്രധാനമന്ത്രിയാണ് ബെഞ്ചമിൻ നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായി കൈക്കൂലി വാങ്ങൽ, വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് സയണിസ്റ്റ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസ് 1; കൈക്കൂലി, വഞ്ചന 

ഇസ്റാഈലിലെ ബെസെക് ടെലികോം കമ്പനിക്ക് നെതന്യാഹു കോടിക്കണക്കിന് ഡോളറിൻ്റെ സഹായം ചെയ്തെന്നും, പകരമായി ബെസെക് പ്രധാനമന്ത്രിക്കും കുടുംബത്തിനും അനുകൂലമായ വാർത്താ കവറേജ് നൽകിയെന്നുമാണ് ആരോപണം.

കേസ് 2; വിശ്വാസ വഞ്ചന 

ഹോളിവുഡ് നിർമ്മാതാവ് അർനോൺ മിൽച്ചൻ, ഓസ്‌ട്രേലിയൻ ശതകോടീശ്വരൻ ജെയിംസ് പാക്കർ എന്നിവരിൽ നിന്ന് 200,000 ഡോളർ വരെ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നാണ് രണ്ടാമത്തെ ആരോപണം.

കേസ് 3; വിശ്വാസ വഞ്ചന 

തനിക്ക് അനുകൂലമായ വാർത്താ കവറേജിനായി ഒരു പത്ര സ്ഥാപനത്തിന് അവരുടെ പ്രധാന എതിരാളിയെ ദുർബലപ്പെടുത്തുന്ന നിയമനിർമ്മാണം വാഗ്ദാനം ചെയ്തെന്നാണ് മൂന്നാമത്തെ ആരോപണം.

നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് നെതന്യാഹുവിൻ്റെ ഈ അപേക്ഷ. 2019-ൽ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് 2020 മെയ് മാസത്തിലാണ് നെതന്യാഹുവിനെതിരായ വിചാരണ ആരംഭിച്ചത്.

netanyahu’s reported appeal for pardon from the president in connection with an ongoing corruption case, marking a dramatic political moment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  a day ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a day ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  a day ago
No Image

ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം

Cricket
  •  a day ago
No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  a day ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  a day ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  a day ago
No Image

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago