HOME
DETAILS

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

  
August 07 2025 | 13:08 PM

tp chandrasekharan murder case convict kodi suni jail dept seeks transfer of jail

കണ്ണൂർ: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ. തലശ്ശേരി സെഷൻസ് കോടതിയിൽ ജയിൽ വകുപ്പാണ് അപേക്ഷ നൽകിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂരിലേക്ക് മാറ്റണമെന്നാണ് അപേക്ഷ നൽകിയിരിക്കുന്നത്. 

മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്ക് വേണ്ടിയാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്ന് നിന്ന് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയത്. എന്നാൽ, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നതിന് ശേഷം കൊടി സുനിക്ക് നേരെ നിരന്തരമായ ആരോപണങ്ങളാണ് ഉയർന്നുവന്നത്. പൊലിസ് കാവലിൽ കൊടി സുനി അടക്കുള്ള പ്രതികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജൂലൈ 17ന് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ചതിന് ശേഷം തലശേരിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽവച്ച് ഇവർ പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

പൊലിസുകാർ മദ്യപിക്കാൻ ഒത്താശ ചെയ്തുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതികൾക്ക് സുഹൃത്തുക്കൾ മദ്യം എത്തിക്കുകയായിരുന്നു. തുടർന്ന് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ സംഘാംഗങ്ങൾക്കൊപ്പം മദ്യപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  ഉച്ചഭക്ഷണം വാങ്ങാനെന്ന പേരിൽ തലശേരിയിലെ ബാറിലേക്ക് കൊണ്ടുപോയതിനുശേഷമാണ് സംഭവം നടന്നത്. സംഭവത്തിൽ സിറ്റിപൊലിസ് കമ്മിഷണർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ എ.ആർ ക്യാംപിലെ പൊലിസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, അതീവ രഹസ്യമായി നടന്ന മദ്യസേവയുടെ വിവരങ്ങൾ ആഭ്യന്തരവകുപ്പിന് ചോർത്തിയത് കൊടി സുനിയുടെ എതിർ സംഘത്തിൽ പെട്ടവരെന്ന് സൂചന. മുമ്പ് കൊടി സുനിക്കു കീഴിലെ ക്വട്ടേഷൻ സംഘത്തിൽപെട്ട ചിലരാണ് കൂറുമാറി പുതിയ സംഘമുണ്ടാക്കിയത്. ഇവരാണ് എസ്‌കോർട്ട് പോയ പൊലിസുകാരുടെ സാന്നിധ്യത്തിൽ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും മദ്യസേവ നടത്തിയ വിവരം വിശ്വസ്തർ വഴി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. തൊട്ടുപിന്നാലെ ലോക്കൽ പൊലിസിനെപ്പോലും അറിയിക്കാതെ പ്രത്യേക അന്വേഷണസംഘം തലശേരി കോടതിക്കുമുന്നിലെ ഹോട്ടലിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു.

മദ്യപിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിയതിനു പിന്നിലും സുനിയുടെ എതിർ ചേരിയാണെന്നറിയുന്നു. ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണം കാട്ടി കൊടി സുനിയുടെ പരോൾ റദ്ദാക്കിയതിനു പിന്നിലും എതിർ സംഘത്തിന്റെ നീക്കങ്ങളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ജൂലൈ 21നായിരുന്നു സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വയനാട് മീനങ്ങാടിയില പുതിയ വീടിന്റെ വിലാസത്തിലായിരുന്നു കൊടി സുനി പരോളിന് അപേക്ഷിച്ചത്. പരോൾ കാലയളവിൽ ആഴ്ചതോറും മീനങ്ങാടി പൊലിസ് ഇൻസ്‌പെക്ടർക്ക് മുന്നിൽ ഹാജരാകണമെന്നും സ്റ്റേഷൻപരിധി വിടരുതെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം സുനി കോഴിക്കോട്ടും കണ്ണൂരും കർണാടകയിലും കറങ്ങിയ വിവരം പൊലിസിന് ചോർത്തിയതും എതിർ ടീം ആണെന്നറിയുന്നു. ഇക്കാര്യങ്ങൾ മീനങ്ങാടി പൊലിസ് കോടതിയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈമാസം ഏഴിന് തീരേണ്ടിയിരുന്ന പരോൾ കാലാവധി കോടതി ഒന്നിലേക്ക് ചുരുക്കിയത്.

 

Jail department requests court to transfer TP Chandrasekharan murder case convict Kodi Suni from Kannur Central Jail to Tavanur Jail, citing security reasons.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  a day ago
No Image

അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട്‌ അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു

National
  •  a day ago
No Image

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ

auto-mobile
  •  2 days ago
No Image

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  2 days ago
No Image

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

Saudi-arabia
  •  2 days ago
No Image

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  2 days ago
No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം

National
  •  2 days ago
No Image

ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്

National
  •  2 days ago