HOME
DETAILS

പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

  
Web Desk
August 08 2025 | 05:08 AM

Huma Qureshis Cousin Asif Qureshi Killed in Parking Dispute in Delhi

ഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ (parking dispute)  തുടര്‍ന്ന് ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ (Huma Qureshi)  ബന്ധു കൊല്ലപ്പെട്ടു. ഹുമയുടെ കസിന്‍ ബ്രദര്‍ ആയ ആസിഫ് ഖുറേഷിയാണ് (42) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്തായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇവരുടെ പക്കല്‍ നിന്ന് പൊലിസ് കണ്ടെടുത്തു.

തന്റെ വീടിന്റെ പ്രധാന കവാടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മാറ്റി പാര്‍ക്ക് ചെയ്യാന്‍ രണ്ട് യുവാക്കളോട് പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തില്‍ തുടങ്ങിയ തര്‍ക്കം വഷളായി. തര്‍ക്കത്തിനൊടുവില്‍ തിരിച്ചു വരും എന്ന ഭീഷണി മുഴക്കി രണ്ടുപേരും സ്ഥലം വിട്ടു.  കുറച്ചു കഴിഞ്ഞ് ഇവര്‍ തിരിച്ചു വരികയും ആസിഫിനെ കൊലപ്പെടുത്തുകയുമായിരുന്നു. ആസിഫിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തലസ്ഥാനത്ത് ചിക്കന്‍ ബിസിനസ് നടത്തുകയാണ് ആസിഫ്. രണ്ടു ഭാര്യമാരുണ്ട്. പ്രതികളുമായി നേരത്തേയും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആസിഫിനെ അതിക്രൂരമായാണ് പ്രതികള്‍ അക്രമിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

Bollywood actress Huma Qureshi’s cousin, Asif Qureshi, was brutally killed in a parking dispute in Delhi’s Nizamuddin area. Two suspects have been arrested, and the murder weapon has been recovered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അക്രമത്തെ അതിശക്തമായി അപലപിക്കുന്നു....ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും

Kerala
  •  2 hours ago
No Image

ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്

International
  •  3 hours ago
No Image

റോഡിലെ അഭ്യാസം വൈറലായി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  3 hours ago
No Image

അവൻ ആ വലിയ തീരുമാനം എടുത്തതിൽ എനിക്കൊരു പങ്കുമില്ല: റൊണാൾഡോ

Football
  •  3 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് ഡാറ്റകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ വോട്ട് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്ന് ഞങ്ങള്‍ തെളിയിക്കും' ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍/ Rahul Gandhi 

National
  •  4 hours ago
No Image

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ

Kerala
  •  4 hours ago
No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  4 hours ago
No Image

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

International
  •  4 hours ago