HOME
DETAILS

പ്രോട്ടീന്‍ ബാര്‍ മുതല്‍ പാല്‍ വരെ...ആരോഗ്യകരമെന്ന് തോന്നാം ..എന്നാല്‍ ഇവയിലുമുണ്ട് ഒളിച്ചിരിക്കുന്ന വില്ലന്‍മാര്‍ 

  
Web Desk
August 07 2025 | 11:08 AM

Healthy Eating Trends Are You Being Misled by Nutritious Foods

നമ്മുടെ ഭക്ഷണ സംസ്‌ക്കാരം ആകെ മാറിയെങ്കിലും ആരോഗ്യത്തിന് ഏരെ പ്രാധാന്യം നല്‍കുന്ന ഒരു ട്രെന്‍ഡ് ഇപ്പോള്‍ വ്യാപകമാണ്. ഡയറ്റുകള്‍ ഫോളോ ചെയ്യുന്നവരാണ് പലരും. വ്യായാമങ്ങളും മുറക്ക് നടക്കുന്നുണ്ട്. എന്നാല്‍ ഡയറ്റനുസരിച്ച് ആയാലും എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ കഴിക്കുന്നു എന്നതും. പോഷക സമൃദ്ധമായ ആഹാരങ്ങളാണ് പലരും പ്രിഫര്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വഞ്ചിതരാകാറുമുണ്ട്. അത്തരത്തില്‍ നമുക്ക് അക്കിടി പറ്റാനിടയുള്ള ചില ഭക്ഷ്യ വസ്തുക്കള്‍ പരിചയപ്പെടാം. 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് വലിയ പ്രാധാന്യമുള്ള കാലമാണിത്. എന്ത് കഴിക്കുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ ആരോഗ്യം ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ക്കായുള്ള അന്വേഷണത്തിനിടെ, പലരും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗിന്റെ ഇരകള്‍ ആകാറുണ്ട്.

'ആരോഗ്യകരം' എന്ന് പറഞ്ഞ് വിപണനം ചെയ്യപ്പെടുന്ന പല ഭക്ഷണങ്ങളും നിങ്ങക്കക്ക് പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന്  കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ചൂണ്ടിക്കാട്ടുന്നു.  

സ്നാക് ബാറുകള്‍

പ്രോട്ടീന്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇതില്‍ വരുന്നത്. ഇത്തരം  ലഘുഭക്ഷണ ബാറുകള്‍ പലപ്പോഴും ആരോഗ്യകരമായ ഓപ്ഷനുകളായാണ് അവതരിപ്പിക്കാറ്. എന്നാല്‍ ഇക്കൂട്ടത്തില്‍ അള്‍ട്രാ-പ്രോസസ് ചെയ്തതും പഞ്ചസാരയും അഡിറ്റീവുകളും കൊണ്ട് നിറഞ്ഞതുമായവയും ഉള്‍പെടാറുണ്ടെന്നത് നാം ശ്രദ്ധിക്കാതെ പോകുന്ന ഒരു വസ്തുതയാണ്. അതിനാല്‍ ഇത്തരം ബാറുകളെ 'ആരോഗ്യകരം എന്ന് തോന്നിപ്പിക്കുന്ന കാന്‍ഡി ബാറുകള്‍' എന്നാണ് ഡോ. സൗരഭ് സേഥി വിശേഷിപ്പിക്കുന്നത്. എമല്‍സിഫയറുകള്‍, വ്യാജ നാരുകള്‍, വിത്ത് എണ്ണകള്‍ എന്നിവ ഇതില്‍ ധാരാളമുണ്ടാവും. ഇവ ആരോഗ്യകരമായ കുടല്‍ മൈക്രോബയോം ബാലന്‍സ് നശിപ്പിക്കുന്നു മാത്രമല്ല കാലക്രമേണ, ഈ ചേരുവകള്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. സംസ്‌കരിച്ച ബാറുകള്‍ക്ക് പകരം നട്സ് അല്ലെങ്കില്‍ പഴങ്ങള്‍ നേരിട്ട് കഴിക്കുന്നതാണ് നല്ലതെന്ന് ഡോ. സൗരഭ് സേഥി ഓര്‍മിപ്പിക്കുന്നു. 

സാലഡ് ഡ്രസ്സിങ്
കടകളില്‍ നിന്ന് സാലഡ് ഡ്രസ്സിങ്ങുകള്‍ വാങ്ങുന്നവരാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധിച്ചോളൂ.  കടകളില്‍ നിന്ന് വാങ്ങുന്ന സാലഡ് ഡ്രസ്സിങ്ങുകള്‍ ഉപയോഗിക്കാന്‍ സൗകര്യപ്രദമായിരിക്കാം. എന്നാല്‍ അവ പലപ്പോഴും അപകടകാരികളാണ്. കുടലിന്റെ ആരോഗ്യത്തിന് ഹാനികരമായ അഡിറ്റീവുകള്‍ ഇവയില്‍ നിറഞ്ഞിരിക്കുന്നു. കുടല്‍വീക്കത്തിന് വരെ കാരണമായേക്കാവുന്ന എണ്ണകളും ആഡഡ് ഷുഗറുംഇവയില്‍ ഉണ്ടാകാമെന്നാണ് ഡോ. സേഥി പറയുന്നത്. ഒലിവ് ഓയില്‍, നാരങ്ങ നീര്, തേന്‍ പോലുള്ള ആരോഗ്യകരമായ വസ്തുക്കള്‍ ഉപയോഗിക്കൂ എന്നും അദ്ദേഹം ഉപദേശിക്കുന്നു. 

പാല്‍ ചേര്‍ത്ത കാപ്പി
ചിലര്‍ക്ക് കാപ്പിയില്‍ പാല്‍ ചേര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ലാക്ടോസ് സെന്‍സിറ്റീവ് ആയ കുടലുകളെ അലോസരപ്പെടുത്തുകയും വയറു വീര്‍ക്കുന്നതിനോ അസ്വസ്ഥത ഉണ്ടാക്കുന്നതിനോ കാരണമാകുകയും ചെയ്യുമെന്ന് ഡോ. സേഥി പറയുന്നു.  പകരം, കട്ടന്‍ കാപ്പി കഴിക്കുക. പാല്‍ ചേര്‍ത്ത കാപ്പി മാത്രം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ബദാം മില്‍ക്ക് ചേര്‍ക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

coffee.jpg

യോഗര്‍ട്ട്

പലരുടെയും ഇഷ്ടവിഭവമാണ് യോഗര്‍ട്ട്സ്.  പ്രോബയോട്ടിക് ഉള്ളടക്കം കാരണം യോഗര്‍ട്ട് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണെന്നതിനാല്‍ നാം ഇവ തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഫ്ളേവറുകള്‍ ചേര്‍ത്ത യോഗര്‍ട്ട് കഴിക്കുന്നത് നല്ലതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പഞ്ചസാരയും കൃത്രിമ രുചികളും ചേര്‍ത്തവയാണ് ഇതില്‍ മിക്കതുമെന്ന് എന്ന് ഡോ. സേഥി ഊന്നിപ്പറയുന്നു. ഇതിന് പകരം, നല്ല പഴയ പ്ലെയിന്‍ ഗ്രീക്ക് യോഗര്‍ട്ട് തെരഞ്ഞെടുത്ത് കൂടുതല്‍ രുചികരവും പോഷകപ്രദവുമാക്കാന്‍ ബെറികള്‍, കറുവപ്പട്ട, ചിയ വിത്തുകള്‍ എന്നിവ ചേര്‍ക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

yogert.jpg

ഷുഗര്‍ ഫ്രീ ഗം

ഷുഗര്‍ ഫ്രീ ഡയറ്റ് ഒരു ട്രെന്‍ഡ് ആണല്ലോ ഇപ്പോള്‍. എന്നാല്‍ ബെറ്റര്‍ എന്ന് കരുതി തെരഞ്ഞെടുക്കുന്ന  ഷുഗര്‍ ഫ്രീ ഓപ്ഷനുകള്‍ പലപ്പോഴും തിരിച്ചടിക്കാരുണ്ട്. അതിലൊന്നാണ് ഷുഗര്‍ ഫ്രീ ഗം .

ഇത് സാധാരണ സാധാരണ ച്യൂയിങ് ഗമ്മുകളെ അപേക്ഷിച്ച് കൂടുതല്‍ ദോഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാരണം അവയില്‍ സോര്‍ബിറ്റോള്‍ പോലുള്ള കൃത്രിമ മധുരപലഹാരങ്ങലാണത്രെ അടങ്ങിയിരിക്കുന്നത്.  ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക.

സോര്‍ബിറ്റോള്‍ പോലുള്ളവ അടങ്ങിയവ കഴിക്കുന്നത് ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. സേഥി ചൂണ്ടിക്കാട്ടുന്നു..  ഇതിന് ബദലായി ഭക്ഷണത്തിനുശേഷം പെരുംജീരകം പോലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ

National
  •  13 hours ago
No Image

ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026

Kerala
  •  13 hours ago
No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  20 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  20 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  21 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  21 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  21 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  a day ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  a day ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  a day ago

No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  a day ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  a day ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  a day ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  a day ago