
ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City

തെല്‍ അവീവ്: ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം. ബന്ദികളെ മുഴുവന്‍ തിരികെ എത്തിക്കുക, (ജീവനോടെയോ അല്ലാതെയോ) ഹമാസിനെ നിരായുധീകരിക്കുക, ഗസ്സ മുനമ്പില്‍ ഇസ്റാഈലിന്റെ നിയന്ത്രണം, ബദല്‍ സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുക, സൈനികവത്കരണം എന്നിങ്ങനെ യുദ്ധം അവസാനിപ്പിക്കുന്നതിനായി നെതന്യാഹു മുന്നോട്ട് വെക്കുന്ന തത്വങ്ങളും സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു.
ഈ ഓപറേഷന് ശേഷിക്കുന്ന ബന്ദികളുടെ ജീവന് അപകടത്തിലാക്കുകയും ഒരു മാനുഷിക ദുരന്തത്തിന് കാരണമാവുകയും ചെയ്യുമെന്ന ഇസ്റാഈല്‍ പ്രതിരോധ സേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് സുരക്ഷാ കാബിനറ്റിന്റെ നീക്കം. ഫലസ്തീനികളെ വടക്കന്‍ നഗരത്തില്‍ നിന്ന് മധ്യഗസ്സയിലെ ക്യാംപുകളിലേക്ക് മാറ്റാനാണ് ഇസ്റാഈല്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നത്. ഗസ്സയില്‍ ആക്രമണം ശക്തമാക്കുമെന്നും എന്നാല്‍, ഗസ്സ ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗസ്സയ്ക്കകത്ത് പുതിയ ഒരു സുരക്ഷാ മേഖലയുണ്ടാക്കാന്‍ തയാറെടുക്കുകയാണെന്നും ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ നെതന്യാഹു വെളിപ്പെടുത്തി.
ഗസ്സയുടെ ഭരണം ക്രമേണ പുതിയൊരു ഇടക്കാല സര്‍ക്കാരിന് കൈമാറും. ഹമാസ് ആയുധങ്ങള്‍ താഴെവയ്ക്കുകയും കീഴടങ്ങുകയും ബന്ദികളെ നിരുപാധികം മോചിപ്പിക്കുകയും ചെയ്താല്‍ ആ നിമിഷം യുദ്ധം നിര്‍ത്താമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങിയാലേ വെടിനിര്ത്തലിനുള്ളൂവെന്നാണ് ഹമാസിന്റെ നിലപാട്. ഓപറേഷന് സിന്ദൂറില്‍ ഇന്ത്യ ഇസ്റാഈലി ആയുധങ്ങള്‍ ഉപയോഗിച്ചതായും അവ വിജയം കണ്ടതായും നെതന്യാഹു പറഞ്ഞു. ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനൊപ്പം യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം നല്‍കാനും ഇസ്റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) തയാറാകുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
ബന്ദികളായ ഇസ്റാഈല്‍ പൗരന്മാരായ ബ്രാസ്ലാവ്സ്കിയുടെയും എവ്യാതര്‍ ഡേവിഡിന്റെയും ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യമാണ് നെതന്യാഹുവിന്റെ പുതിയ നീക്കത്തിനു പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതിനകം ഗസ്സയിലെ 75 ശതമാനം പ്രദേശവും ഇസ്റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ഗസ്സയിലെ ആക്രമണങ്ങളും ഉപരോധവും ഇസ്റാഈല്‍ ശക്തമായി തുടരുകയാണ്. ഭക്ഷ്യ ക്ഷാമവും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ ദിവസം രണ്ടു കുട്ടികളടക്കം നാലുപേര്‍ കൂടി ഗസ്സയില്‍ മരിച്ചു. ഇതോടെ പട്ടിണിമൂലമുള്ള ഗസ്സയിലെ മരണം 200 ആയി. ഇതില്‍ 96ഉം കുട്ടികളാണ്.
Israel's security cabinet has approved Prime Minister Benjamin Netanyahu’s plan to capture Gaza City, disarm Hamas, recover all hostages, and establish a new civilian government under Israeli oversight.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ ആ വലിയ തീരുമാനം എടുത്തതിൽ എനിക്കൊരു പങ്കുമില്ല: റൊണാൾഡോ
Football
• 3 hours ago
നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ
Kerala
• 4 hours ago
ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ
National
• 4 hours ago
ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India
International
• 4 hours ago
45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും
Saudi-arabia
• 5 hours ago
സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
Cricket
• 5 hours ago
'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala
Kerala
• 5 hours ago
കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586
oman
• 5 hours ago
ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 5 hours ago
ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 5 hours ago
ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
National
• 6 hours ago
മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ
Football
• 6 hours ago
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ
uae
• 6 hours ago
പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Kerala
• 6 hours ago
യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി
uae
• 7 hours ago
ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അംഗ ലഹരി മാഫിയ സംഘം പിടിയിൽ
International
• 7 hours ago
ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം
International
• 7 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 8 hours ago
വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ വഴിവയ്ക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളർ വിലയിട്ട് അമേരിക്ക; എന്തിനാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിടുന്നത്?
International
• 8 hours ago
ഒരു രാജ്യത്തെ മുഴുവൻ ജനതയും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു; ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് കുടിയേറാൻ കാരണം ഇതാണ്
International
• 8 hours ago
അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം
Cricket
• 6 hours ago
ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര് അറസ്റ്റില്‍
National
• 7 hours ago