HOME
DETAILS

സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ് 

  
August 08 2025 | 07:08 AM

Sanju Samson is reportedly set to be Indias first-choice wicketkeeper in the 2025 Asia Cup Sanju has been playing as a wicketkeeper in the Indian T20 team in recent times

2025 ഏഷ്യ കപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടുമെന്ന് റിപ്പോർട്ട്. സമീപകാലങ്ങളിൽ ഇന്ത്യൻ ടി-20 ടീമിൽ സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറായി കളിക്കുന്നത്. എന്നാൽ നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന കെഎൽ രാഹുൽ ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടം പിടിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം മറികടന്നുകൊണ്ട് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റ് വൈഭവ് ബോല സഞ്ജു ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി എത്തുമെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.

സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ഈ ടൂർണമെന്റിൽ ഇന്ത്യക്കായി കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സഞ്ജു സാംസൺ അടുത്തിടെ സംസാരിച്ചിരുന്നു. യുഎയിലെ ആളുകളിൽ നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അത് വീണ്ടും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് സഞ്ജു പറഞ്ഞത്. 

''ഞാൻ അവസാനമായി ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത് അണ്ടർ 19 ലോകകപ്പിലായിരുന്നു, പിന്നീട് ഐപിഎല്ലിലും ഞാൻ ഇവിടെ കളിച്ചിട്ടുണ്ട്. ഇവിടുത്തെ ആളുകളിൽ നിന്ന് എനിക്ക് എപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. അത് വീണ്ടും അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," സഞ്ജു സാംസൺ പറഞ്ഞു.

അതേസമയം ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ, യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ എന്നിവരും സ്‌ക്വാഡിൽ ഇടം നേടുമെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സൂപ്പർതാരം ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിൽ ഇടം നേടുമെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. 2203 ഡിസംബറിലാണ് ശ്രേയസ് അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി-20 മത്സരം കളിച്ചത്. ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി അയ്യർ കുട്ടി ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്. എന്നാൽ ഇപ്പോൾ നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം ശ്രേയസ് അയ്യർ വീണ്ടും ഇന്ത്യൻ  ടി-20 ടീമിൽ ഇടം പിടിക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.

Sanju Samson is reportedly set to be Indias first-choice wicketkeeper in the 2025 Asia Cup Sanju has been playing as a wicketkeeper in the Indian T20 team in recent times



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുമ മരിച്ചു; സംഭവത്തിന് അൽപം മുൻപ് പുറത്തു പോയ ഭാര്യ രക്ഷപ്പെട്ടു

Kerala
  •  3 hours ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കുറയും

Kerala
  •  3 hours ago
No Image

ഫ്രാൻസിൽ കാട്ടുതീ നിയന്ത്രണവിധേയമാകുന്നു, എന്നാൽ ഉഷ്ണതരംഗം കനക്കുമെന്ന് മുന്നറിയിപ്പ്

International
  •  3 hours ago
No Image

റോഡിലെ അഭ്യാസം വൈറലായി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  4 hours ago
No Image

അവൻ ആ വലിയ തീരുമാനം എടുത്തതിൽ എനിക്കൊരു പങ്കുമില്ല: റൊണാൾഡോ

Football
  •  4 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് ഡാറ്റകള്‍ ഞങ്ങള്‍ക്ക് തന്നാല്‍ വോട്ട് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്ന് ഞങ്ങള്‍ തെളിയിക്കും' ബംഗളൂരുവിനെ ഇളക്കി മറിച്ച് രാഹുല്‍/ Rahul Gandhi 

National
  •  4 hours ago
No Image

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ

Kerala
  •  5 hours ago
No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  5 hours ago
No Image

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

International
  •  5 hours ago
No Image

45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും

Saudi-arabia
  •  5 hours ago