HOME
DETAILS

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

  
Web Desk
August 10 2025 | 11:08 AM

UAE Court Orders Customer to Pay Dh10000 for Harassing Business with Marketing Calls

ദുബൈ: ഒരു പ്രൊഡക്റ്റിന്റെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്ന പരാതിയില്‍  പരാതിക്കാരന്‌  നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനോട് 10,000 ദിര്‍ഹം നഷ്ടപരിഹാരമായി പരാതിക്കാരന് നല്‍കാനാണ് അബൂദബി കോടതി നിര്‍ദേശിച്ചത്. ഇതിനു പുറമേ കോടതി ഫീസ്, മറ്റു ചിലവുകള്‍ എന്നിവയും മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ അടയ്ക്കണം.

ജീവനക്കാരൻ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തന്നെ ശല്യം ചെയ്തെന്ന് യുവാവ് പരാതിയിൽ പറയുന്നു. പരാതി അന്വേഷിച്ച പ്രോസിക്യൂട്ടർ, ആരോപണം ശരിയാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പരാതിക്കാരൻ സിവിൽ കോടതിയെ സമീപിച്ച്, മാർക്കറ്റിംഗ് ജീവനക്കാരന്റെ പ്രവൃത്തികൾ മൂലം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് 1,00,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, നഷ്ടപരിഹാര തുക നൽകാൻ വൈകിയാൽ പലിശയും വേണമെന്ന് വാദിച്ചിരുന്നു. എന്നാൽ, സിവിൽ കോടതി ഈ ആവശ്യം നിരാകരിച്ചു. പകരം, മാർക്കറ്റിംഗ് ജീവനക്കാരനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

നിരന്തരമായ ഫോൺ കോളുകൾ വ്യക്തികൾക്ക് ശല്യമുണ്ടാക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഈ കേസ് വ്യക്തമാക്കുന്നു. 

A UAE court has ordered a customer to pay Dh10,000 in compensation after repeatedly making marketing calls to a business, causing disturbance and loss of time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  2 days ago
No Image

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Kuwait
  •  2 days ago
No Image

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി

Kerala
  •  2 days ago
No Image

UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്‌ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ 

uae
  •  2 days ago
No Image

തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങി വേണോ മൈത്രാന്‍മാര്‍ പ്രതികരിക്കാന്‍'  എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത

Kerala
  •  2 days ago
No Image

സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും

Kerala
  •  2 days ago
No Image

കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന

Kerala
  •  2 days ago
No Image

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 32 ലക്ഷം അപേക്ഷകൾ

Kerala
  •  2 days ago