HOME
DETAILS

യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്

  
Web Desk
August 13 2025 | 02:08 AM

PSG and Tottenham to conquer Europe UEFA Super Cup clash today

റോം: ചാംപ്യൻസ് ലീഗ് കിരീട ജേതാക്കളും യൂറോപ്പാ ലീഗ് കിരീട ജേതാക്കളും തമ്മിലുള്ള യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന് രാത്രി 12.30ന് ഇറ്റലിയിലെ ബ്ലൂനർജി സ്‌റ്റേഡിയത്തിൽ നടക്കും. ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ ചെൽസിയിൽ നിന്നേറ്റ തോൽവിയുടെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യത്തോടെയാകും സൂപ്പർ കപ്പ് കിരീടം തേടി പി.എസ്.ജി കളത്തിലെത്തുന്നത്. ചാംപ്യൻസ് ലീഗിൽ മിന്നും പ്രകടനത്തിലൂടെ കിരീടം നേടിയ പി.എസ്.ജി എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ടത്.
പി.എസ്.ജിയുടെ പ്രധാന ഗോൾകീപ്പർ ഡോണരുമ്മ ഇല്ലാതെയാകും ഇന്ന് ടീം ഇറങ്ങുക എന്നാണ് വിവരം. ക്ലബ് മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തെ തുടർന്ന് താരത്തെ ടീമിൽനിന്ന് മാറ്റിനിർത്തിയതായി വാർത്തകളുണ്ടായിരുന്നു. പകരം ലൂക്കാസ് ഷെവലിയറിനെയാണ് ഗോൾകീപ്പറായി ടീമിലെത്തിച്ചിട്ടുള്ളത്. ജാവോ നെവസും ഇന്ന് പി.എസ്.ജി നിരിയിലുണ്ടാകില്ല. ക്ലബ് ലോകകപ്പിൽ ചെൽസിക്കെതിരേയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടത് കാരണമാണ് താരത്തിന് കളിക്കാൻ കഴിയാത്തത്.

ചുവപ്പ് കാർഡ് ലഭിച്ചത് കാരണം രണ്ട് മത്സരത്തിൽനിന്ന് വിലക്കിയ നെവസിന് ലീഗ് 1ലെ ആദ്യ മത്സരവും നഷ്ടമാകും. നെവസ് ഇല്ലാത്തത് ടീമിന് നഷ്ടമാണെങ്കിലും ടോട്ടനത്തെ നേരിടാൻ അതിനുള്ള മാർഗം കരുതി വെച്ചിട്ടുണ്ടെന്ന് പരിശീലകൻ ലൂയീസ് എൻറിക്വെ വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപ്പിച്ചായിരുന്നു ടോട്ടനം യുറോപ്പാ ലീഗ് നേടിയത്. പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനമല്ല ടോട്ടനം നടത്തിയതെങ്കിലും യൂറോപ്പാ ലീഗ് കിരീടം നേടാൻ അവർക്കായി. അതിനാൽ ഇന്നത്തെ മത്സരത്തിൽ ശ്രദ്ധയോടെ കളിച്ച് ജയിക്കാനുറച്ചാകും ടോട്ടനം ഇറങ്ങുക.

അതേസമയം ശ്രദ്ധയോടെയുള്ള നീക്കങ്ങൾ നടത്തിയാൽ പി.എസ്.ജിയെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ ടോട്ടനവും കളത്തിലെത്തുമ്പോൾ ഇന്ന് രാത്രി 12.30ന് മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം. ടോട്ടനം സൺ ഹുൻ മിന്നിന്റെ അഭാവത്തിലാണ് കളത്തിലിറങ്ങുന്നത്. ഒരാഴ്ച മുൻപായിരുന്നു താരം ക്ലബ് വിട്ട് മേജർ ലീഗ് സോക്കർ ക്ലബിൽ ചേർന്നത്.

ടോട്ടനം സാധ്യത ഇലവൻ

വികാരിയോ, പെഡ്രോ പോറോ, റൊമേറോ, വാൻ ഡി വെൻ, സ്‌പെൻസ്, ബെന്റാൻകുർ, പാൽഹിൻഹ, സാർ, ജോൺസൺ, റിച്ചാർലിസൺ, കുഡൂസ്

പി.എസ്.ജി സാധ്യത ഇലവൻ

ഷെവലിയർ, ഹക്കിമി, മാർക്വിനോസ്, പാച്ചോ, നുനോ മെൻഡസ്, സൈർഎമറി, വിറ്റിഞ്ഞ, ഫാബിയൻ റൂയിസ്, ഡൗ, ഡെംബെലെ, ക്വാററ്റ്‌സ്‌ഖേലിയ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി

Trending
  •  13 hours ago
No Image

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ

Kerala
  •  13 hours ago
No Image

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

Kerala
  •  13 hours ago
No Image

തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍

Kerala
  •  14 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

National
  •  14 hours ago
No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  21 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ

Kerala
  •  21 hours ago
No Image

സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്‌കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ

International
  •  a day ago
No Image

യുഎഇയില്‍ സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്

uae
  •  a day ago