HOME
DETAILS

പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി

  
Web Desk
August 13 2025 | 02:08 AM

Bajrang Dal attacks Christians in Bihar accusing them of religious conversion

പട്‌ന: മതപരിവര്‍ത്തനം ആരോപിച്ച് ബിഹാറില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ തീവ്ര ഹിന്ദുത്വസംഘടനയായ ബജ്‌റംഗ്ദളിന്റെ ആക്രമണം. ഞായറാഴ്ച കതിഹാര്‍ ജില്ലയിലെ പ്രാദേശിക പാസ്റ്ററുടെ വീട്ടിനുള്ളില്‍ നടന്ന പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഞായറാഴ്ച പതിവായി പാസ്റ്ററുടെ വീട്ടില്‍ കുര്‍ബാന നടക്കാറുണ്ട്. ആക്രമണം ഉണ്ടായ സമയം സ്ത്രീകളും കുട്ടികളും അടക്കം 45 ഓളം പേരാണ് വീട്ടിലെത്തിയിരുന്നത്. ഇവര്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ഇരുമ്പ് ദണ്ഡുകളും വടിയും പിസ്റ്റളുകളുമായി 40 ഓളം പേര്‍ വീട്ടിലേക്ക് അതിക്രമിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന 10 പേര്‍ വടിയുപയോഗിച്ച് എല്ലാവരെയും മാറിമാറി അടിച്ചെന്നും പരുക്കേറ്റവരില്‍ ഒരാള്‍ പറഞ്ഞു. ആരെയും പുറത്തുപോകാനനുവദിക്കാതെയായിരുന്നു മര്‍ദനം. മതപമരായി ആക്ഷേപിക്കുകയും ചെയ്തു.

 

അതേസമയം, മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായ തെളിവുകള്‍ കണ്ടെത്തിയതായി ആക്രമണത്തിന് നേതൃത്വം നല്‍കിയ  ബജ്‌റംഗ് ദള്‍ ജില്ലാ പ്രസിഡന്റ് പോദ്ദാര്‍ അവകാശപ്പെട്ടു. ഇവിടെ ഗോത്രവര്‍ഗക്കാരെ വ്യാപകമായി മതംമാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാലാണ് പാസ്റ്ററുടെ വീട്ടിലെത്തിയത്. ഞങ്ങള്‍ എത്തുമ്പോള്‍ 200, 250 നിരപരാധികളായ ഹിന്ദുക്കളെ വശീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിരവധി പുസ്തകങ്ങളും അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമിച്ച ശേഷം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്നെയാണ് പൊലിസിനെ അറിയിച്ചത്. പൊലിസെത്തിയ ശേഷം പ്രാര്‍ത്ഥനായോഗത്തിനെത്തിയ ആറുപേരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി.


ചിലരെ ഘര്‍വാപസി നടത്തി

വീട്ടിലുണ്ടായിരുന്ന ചിലരെ 'ഘര്‍വാപസി' നടത്തിയതായി ബജ്‌റംഗ്ദള്‍ പറഞ്ഞു. മതപരിവര്‍ത്തനത്തിനുള്ള ഗൂഢാലോചനയുടെ ഭാഗമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു കുടുംബം ഹിന്ദുമതത്തിലേക്ക് മാറിയതായി പ്രദേശത്തെ ഹിന്ദുത്വ സംഘടനയായ മഹാകല്‍ സേനയിലെ ശിവാനന്ദ് പറയുന്നു. മഹാകാല്‍ സേനയുമായി ബന്ധപ്പെട്ട ആളുകള്‍ ശരിയായ ആരാധനയും മന്ത്രജപവും നടത്തി ഈ കുടുംബത്തെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഗൂഢാലോചന അല്ലെങ്കില്‍ നിര്‍ബന്ധം എന്നിവയാല്‍ മതം മാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ശിവാനന്ദ് പറയുന്നു. 


ഇരകളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ്

സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പറഞ്ഞ പൊലിസ്, ഇരകള്‍ നല്‍കിയ പരാതിയില്‍ അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അറിയിച്ചു. എന്നാല്‍ അക്രമികളില്‍ ആരെയും ഇതുവരെ അറസ്റ്റ്‌ചെയ്തിട്ടില്ല.

സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഡോ. ഷക്കീല്‍ അഹമ്മദ് ഖാന്‍ ജില്ലാ മജിസ്‌ട്രേറ്റ് മനേഷ് കുമാര്‍ മീണയെയും എസ്.പി ശിഖര്‍ ചൗധരിയെയും സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പായി ബിഹാറില്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ യാദവ് പറഞ്ഞു.

കഴിഞ്ഞദിവസം സമാന സംഭവം ഛത്തിസ്ഗഡിലും റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. റായ്പൂരില്‍ ഞായറാഴ്ച കുര്‍ബാന നടക്കുന്ന വീട്ടിലേക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു.

Several people at a local pastor’s premises in Bihar’s Katihar district were injured after Bajrang Dal members allegedly attacked them during a Sunday prayer on August 10. The outfit claimed efforts were underway to convert people. Police have launched an investigation into the incident.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  4 hours ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  4 hours ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  4 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  5 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  5 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  5 hours ago
No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  5 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്​ഗൽ

latest
  •  6 hours ago
No Image

സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും

uae
  •  6 hours ago
No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  7 hours ago