HOME
DETAILS

വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും 

  
Web Desk
August 13 2025 | 06:08 AM

New Evidence Emerges Against BJP in Thrissur Voter Fraud Case

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ട് കൊള്ളയില്‍ ബി.ജെ.പിക്കെതിരേ വീണ്ടും തെളിവുകള്‍.  ബിജെപി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും പൂങ്കുന്നം കൗണ്‍സിലറുമായ ഡോ. വി ആതിരയുടെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക് വോട്ട് ചേര്‍ത്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഐ.ഡി കാര്‍ഡില്‍ ആതിരയുടെ മേല്‍വിലാസമായ പള്ളിപറ്റ ഹൗസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ആതിരയാണ് തൃശൂരില്‍ വീട് തരപ്പെടുത്തി തന്നതെന്നും അവരുടെ ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിന്റെ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ഇവിടെയാണ് താമസിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു.  ആതിരയുടെ ഭര്‍ത്താവിന്റെ സഹോദരനും കാസര്‍കോട് സ്വദേശിയുമായ ആഷിഷിനും തൃശൂരില്‍ മറ്റൊരു വിലാസത്തില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. 

ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നം കാപ്പിറ്റല്‍ വില്ലേജ് ഫ്ളാറ്റില്‍ വോട്ടര്‍മാരാണ്. മലപ്പുറം സ്വദേശിയായ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പൂങ്കുന്നം, ശങ്കരംകുളങ്ങര ഫ്ളാറ്റുകളില്‍ 117 വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്നും പരാതിയുണ്ട്. ഒരിടത്തുമാത്രം വ്യാജവിലാസം നല്‍കി 79 പേരുകള്‍ ചേര്‍ത്തു. പൂങ്കുന്നത്തെ ഇന്‍ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ വോട്ട് ചേര്‍ത്തത് കണ്ടത്തിയത്. ഓരേ ഫ്‌ളാറ്റ് നമ്പര്‍ ഉപയോഗിച്ചും ഫ്‌ളാറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയും നിരവധി പേരാണ് വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയത്. കോട്ടയം സ്വദേശിയും സുരേഷ് ഗോപിയുടെ അനുയായിയുമായ ബിജു പുളിക്കകണ്ടത്തിലിനും ഭാര്യക്കും തൃശൂരില്‍ വോട്ടുള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തതില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടു മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ച് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയ്ക്കു പരാതി നല്‍കിയിരുന്നു. പരാതി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. തുടര്‍നടപടികളില്‍ നിയമപദേശം തേടുമെന്നും പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. വിഷയത്തില്‍ സുരേഷ് ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല.

 

Fresh allegations surface against BJP in Thrissur Lok Sabha constituency as five non-local individuals were reportedly registered to vote using the address of BJP district vice president Dr. V. Athira. Among them is BJP state vice president Unnikrishnan Master, raising serious questions about voter list manipulation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് മാസത്തേക്ക് നെയ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

oman
  •  6 hours ago
No Image

അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ​ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?

Kerala
  •  7 hours ago
No Image

യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍

uae
  •  8 hours ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്‌ലിം ലീഗ്

Kerala
  •  8 hours ago
No Image

ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി

Kerala
  •  8 hours ago
No Image

ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding

uae
  •  8 hours ago
No Image

മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന്‍ കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി

National
  •  8 hours ago
No Image

ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ 

Kerala
  •  9 hours ago
No Image

ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി 

uae
  •  9 hours ago
No Image

ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദ​ഗ്ധർ

uae
  •  9 hours ago

No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  11 hours ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  12 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  12 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  12 hours ago