
ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ

പാക്കിസ്താനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ അവസാന മത്സരത്തിൽ 202 റൺസിന്റെ കൂറ്റൻ വിജയമാണ് കരീബിയൻ പട സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ 294 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക്കിസ്താൻ വെറും 29.2 ഓവറിൽ 92 റൺസിന് പുറത്താവുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ കരുത്തിലാണ് വിൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. 94 പന്തിൽ പുറത്താവാതെ 120 റൺസാണ് ഹോപ്പ് നേടിയത്. 10 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു വിൻഡീസ് ക്യാപ്റ്റന്റെ പ്രകടനം. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പർ ക്യാപ്റ്റൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ഹോപ്പിന് സാധിച്ചു.
നാല് സെഞ്ച്വറികൾ നേടിയ സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെ മറികടന്നുകൊണ്ടാണ് ഹോപ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയാണ്. ആറ് സെഞ്ച്വറികളാണ് താരം വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ എന്ന നിലയിൽ ഏകദിനത്തിൽ അടിച്ചെടുത്തത്.
അതേസമയം വെസ്റ്റ് ഇൻഡീസിന്റെ ബൗളിങ്ങിൽ ആറ് വിക്കറ്റുകൾ നേടി ജെയ്ഡൻ സീൽസ് മിന്നും പ്രകടനം നടത്തിയപ്പോൾ പാക്കിസ്താൻ തകർന്നടിയുകയായിരുന്നു. 7.2 ഓവറിൽ 18 റൺസ് മാത്രം വിട്ടുനൽകിയാണ് താരം ആറു വിക്കറ്റുകൾ നേടിയത്. പാക്കിസ്ഥാനിലയിൽ സൽമാൻ അലി 30 റൺസും മുഹമ്മദ് നവാസ് 23 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും 10 റൺസിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. മത്സരത്തിൽ അഞ്ച് പാക് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്.
West Indies won the three-match ODI series against Pakistan 2-1. The Caribbean team won the final match of the series by a huge margin of 202 runs. West Indies captain Shai Hope scored a century to help the team post a solid score. Hope scored an unbeaten 120 off 94 balls, which included 10 fours and five sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• 3 hours ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 3 hours ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 4 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 4 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 4 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 4 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 4 hours ago
തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 5 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 5 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 5 hours ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 5 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 5 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 6 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 6 hours ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• 8 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 8 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 8 hours ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 8 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 6 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 6 hours ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 6 hours ago