HOME
DETAILS

ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി

  
August 13 2025 | 04:08 AM

permission is granted for CPMs Gaza solidarity rally

മുംബൈ: ഫലസതീനിലെ ഇസ്‌റാഈല്‍ കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ഗസ്സ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ സി.പി.എമ്മിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടൂവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനുമതി നിഷേധിച്ച ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെയും ഗൗതം അന്‍ഖാദും അടങ്ങിയ ബെഞ്ച് തന്നെയാണ് പാര്‍ട്ടിയുടെ ഹരജി പരിഗണിച്ച് ഇന്നലെ അനുമതി നല്‍കിയത്. 

പൊലിസ് അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി അതേ ബെഞ്ചിന് മുമ്പാകെ സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള ഇടതുകക്ഷികള്‍ വീണ്ടും ഹരജി നല്‍കുകയായിരുന്നു. ഹരജി പരിഗണിക്കവെ, ഗസ്സയിലെ ആക്രമണത്തിനെതിരേ നഗരത്തില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ ഇടതുപാര്‍ട്ടികളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ മുംബൈ പൊലിസിനോട് െേഹെക്കോടതി ആവശ്യപ്പെട്ടിരുന്നു. സമാനമായ പ്രകടനം മഹാരാഷ്ട്രയിലെ തന്നെ പൂനിയില്‍ നടത്തിയ കാര്യം സി.പി.എമ്മിന് വേണ്ടി ഹാജരായ അഭിഭാഷകരായ മിഹിര്‍ ദേശായിയും ലാറ ജെസാനിയും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ, പൂനെയില്‍ ആവാമെങ്കില്‍ എന്തുകൊണ്ട് മുംബൈയില്‍ ആയിക്കൂടായെന്ന് പൊലിസിനോട് കോടതി ചോദിച്ചു. തുടര്‍ന്നാണ് കോടതി ഇടതുപാര്‍ട്ടികള്‍ക്ക് അനുകൂലമായി ഉത്തരവിട്ടത്.

അനുമതി ലഭിച്ചതോടെ മുംബൈയിലെ ആസാദ് മൈതാനിയില്‍ ഓള്‍ ഇന്ത്യ സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ ബാനറിലാകും ഗസ്സ ഐക്യദാര്‍ഢ്യ റാലി നടക്കുക.

The Mumbai Police informed the Bombay High Court on Tuesday that the Communist Party of India (Marxist) has been granted permission to hold a 'peaceful assembly' at Azad Maidan on August 20 against the Israeli genocide in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

auto-mobile
  •  4 hours ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

Kuwait
  •  5 hours ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  5 hours ago
No Image

ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി

Kerala
  •  5 hours ago
No Image

ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago
No Image

പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്

Kerala
  •  5 hours ago
No Image

ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും

oman
  •  6 hours ago
No Image

'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്

National
  •  6 hours ago
No Image

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം

Kerala
  •  6 hours ago