
തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്ന് എല്ലാ തെരുവ് നായ്ക്കളെയും ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രിം കോടതിയുടെ ഉത്തരവിനെതിരേ മുന്‍ കേന്ദ്ര മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളില്‍ നിന്ന് എല്ലാ തെരുവ് നായ്ക്കളെയും ഉടന്‍ മാറ്റണമെന്ന് തിങ്കളാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
എന്നാലിത് പ്രായോഗികമല്ലാത്ത നിര്‍ദേശമാണെന്നും മേഖലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും മനേക ഗാന്ധി പ്രതികരിച്ചു. നായ്ക്കളെ മാറ്റിക്കഴിഞ്ഞാല്‍ കുരങ്ങുകളായിരിക്കും നിലത്തിറങ്ങുക. ഇത് തന്റെ സ്വന്തം വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 1880കളില്‍ പാരീസില്‍ എന്താണ് സംഭവിച്ചതെന്നും മനേക ഗാന്ധി വിശദീകരിച്ചു. അവര്‍ നായ്ക്കളെയും പൂച്ചകളെയും ഒഴിവാക്കിയപ്പോള്‍, നഗരം എലികളാല്‍ നിറഞ്ഞെന്നാണ് മനേക ഗാന്ധി പറഞ്ഞത്.
1800കളില്‍ തെരുവ് നായ്ക്കള്‍ കാരണം പാരീസില്‍ പേവിഷബാധ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. പാരീസിലെ തെരുവുകളില്‍ നായകള്‍ അലഞ്ഞുതിരിഞ്ഞു നടന്നിരന്നു. തെരുവ് നായ്ക്കള്‍ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഭരണകൂടം അന്നു കണക്കാക്കി.
നായ്ക്കളെയും പൂച്ചകളെയും വലിയ തോതില്‍ കൊന്നൊടുക്കുകയും ചെയ്തു. പാരീസിനെ കൂടുതല്‍ സുരക്ഷിതമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ തെരുവുകളില്‍ നായകളും പൂച്ചകളും ഇല്ലാതായതോടെ നഗരത്തില്‍ എലികളുടെ എണ്ണം പെട്ടെന്നു തന്നെ പെരുകിയെന്നും മനേക ഗാന്ധി.
നായപ്രേമികള്‍ക്കായി കുട്ടികളെ ബലിയര്‍പ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹിയിലെയും എന്‍സിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്നുമാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.
നായകളുടെ കടിയേറ്റുള്ള മരണം കൂടി വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് ആര് മഹാദേവന് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള വാദങ്ങള്‍ മാത്രമേ കേള്‍ക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹരജികള്‍ ഈ വിഷയത്തില്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പൊതുതാല്‍പ്പര്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. അതിനാല്‍, ഒരു തരത്തിലുള്ള വികാരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തരുത്. എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളില്‍ നിന്നും നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
The Supreme Court of India has ordered the removal of all stray dogs from public places in Delhi, Gurugram, Noida, and Ghaziabad, citing rising incidents of dog attacks and deaths. The court warned that strict action would be taken against any organizations obstructing this move and stated it would consider only the central government’s arguments on the matter. Maneka Gandhi, animal rights activist and former Union Minister, strongly opposed the order, calling it impractical and harmful to ecological balance. She cited historical examples, including 1880s Paris, where the mass removal of dogs and cats led to a rat infestation.
The court emphasized that public safety, especially of children, must take priority over concerns from dog lovers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ
Kerala
• 13 hours ago
ഓൺലൈൻ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് 7,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
uae
• 13 hours ago
ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദഗ്ധർ
uae
• 13 hours ago
'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി
National
• 14 hours ago
അപ്പാര്‍ട്ട്മെന്റില്‍ നിയമവിരുദ്ധമായി കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍
uae
• 14 hours ago
പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും
Kerala
• 14 hours ago
എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത
Weather
• 15 hours ago
യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി
Kerala
• 15 hours ago
ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്നാട് ഗവര്‍ണറെ അവഗണിച്ച് പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന്
National
• 15 hours ago
ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ
Kerala
• 16 hours ago
ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 16 hours ago
'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍
National
• 16 hours ago
റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്ഗൽ
latest
• 17 hours ago
സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും
uae
• 17 hours ago
ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ
Cricket
• 19 hours ago
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
Kuwait
• 19 hours ago
വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും
Kerala
• 19 hours ago
ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി
qatar
• 19 hours ago
'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ
International
• 18 hours ago
തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ
uae
• 18 hours ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ
Football
• 18 hours ago