HOME
DETAILS

കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

  
Web Desk
August 14 2025 | 07:08 AM

Two expatriates arrested as operators in Kuwait toxic liquor disaster case

കുവൈത്ത് സിറ്റി: കുവൈത്തില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്കാരായ പ്രവാസികള്‍ ആണ് ഇവര്‍. ജിലീബ് അല്‍ ശുയൂഖ് ബ്ലോക്ക് 4 ല്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായവര്‍. ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. 

ഇതിനു പുറമെ ഈ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യം വിതരണം ചെയ്തവരുടെ  വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 63 പേര്‍ക്ക് വിഷബാധയേറ്റത്. ആറു മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് ദുരതത്തില്‍ മരിച്ചത്. 21 പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. 

ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്നുവരുന്ന വ്യാപക സുരക്ഷാ പരിശോധനയില്‍ നിരവധി മദ്യ നിര്‍മാണ കേന്ദ്രങ്ങളാണ് ആഭ്യന്തരമന്ത്രാലയം അടച്ചുപൂട്ടിയത്.

 മരിച്ചവരില്‍ മലയാളികള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സ്വദേശികളും ഉള്‍പ്പെട്ടതായിം സംശയമുണ്ട്. വ്യാജമദ്യം കഴിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത് ആകെ 63 പേരാണെന്നും എല്ലാവരും ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആണ്. 31 കേസുകളില്‍ സിപിആര്‍ ചികിത്സ നല്‍കി. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേര്‍ക്ക് എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍

മദ്യദുരന്തത്തില്‍ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ ചിലര്‍ അത്യാഹിത നിലയിലാണ്. വിഷയത്തില്‍ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയും ഉദ്യോഗസഥരും ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്. 

വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 
വിവരങ്ങള്‍ക്ക് +96565501587 നമ്പരില്‍ വാട്‌സാപ്പിലും റഗുലര്‍ കോളിലും ബന്ധപ്പെടാം.

Two expatriates arrested as operators in Kuwait toxic liquor disaster case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം

Kerala
  •  7 hours ago
No Image

യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തി; പ്രതിയോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  7 hours ago
No Image

തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്‌സ്

uae
  •  7 hours ago
No Image

വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

Kerala
  •  8 hours ago
No Image

ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ 33 മരണം; ഹിമാചലിലും ഡൽഹിയിലും നാശനഷ്ടം

National
  •  8 hours ago
No Image

തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി

Kerala
  •  8 hours ago
No Image

2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്

uae
  •  8 hours ago
No Image

നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര

Kerala
  •  8 hours ago
No Image

ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 hours ago
No Image

ആർഎസ്എസ് നേതാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

Kerala
  •  9 hours ago

No Image

തൃശൂര്‍ വോട്ട് ക്രമക്കേട്:  പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്

Kerala
  •  15 hours ago
No Image

ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video

National
  •  16 hours ago
No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  17 hours ago
No Image

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍ 

Kerala
  •  18 hours ago