HOME
DETAILS

MAL
ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?
സി.കെ ഫൈസല്‍ പുത്തനഴി
August 14 2025 | 10:08 AM

1947 ജൂണ്‍ 14 നു ചേര്‍ന്ന എ.ഐ.സി.സി.സമ്മേളനത്തില്‍ പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് ഇന്ത്യാ വിഭജനത്തിന് അംഗീകാരം നല്കുന്ന പ്രമേയം അവതരിപ്പിച്ചു. നെഹ്രുവും പട്ടേലും അതിനെ പിന്താങ്ങി.ആസാദ് എതിര്‍ത്തു. തുടന്ന് ആസാദ് ഇങ്ങനെ പറയുന്നു: ''ഈ മഹാദുരന്തത്തിനിടയിലും ഒരു തമാശയുണ്ടായിരുന്നു. ദേശീയവാദികളായി ചമഞ്ഞ എന്നാല്‍ കടുത്ത വര്‍ഗീയ കാഴ്ചപ്പാടുള്ള ഒരു വിഭാഗം കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. ഇന്ത്യക്ക് ഏകീകൃതമായ ഒരു സംസ്കാരമില്ലെന്നും കോണ്‍ഗ്രസ് എന്തുതന്നെ പറഞ്ഞാലും ഹിന്ദുക്കളുടേയും മുസ്ലിംങ്ങളുടെയും സാമൂഹ്യജീവിതം വ്യത്യസ്തമാണെന്നും ഇവര്‍ വാദിച്ചു. പുരുഷോത്തം ദാസ് ടാണ്ഠന് ആയിരുന്നു ഈ യാഥാസ്ഥിതിക വിഭാഗത്തിന്റ്റെ ശക്തനായ വക്താവ്. എന്നാല്‍ അമ്പരപ്പിക്കുന്ന തരത്തില്‍ അദ്ദേഹം ദേശീയൈക്യത്തിന്റ്റെ വക്താവായി വേദിയില്‍ പ്രത്യക്ഷപെട്ടു. ഇന്ത്യയുടെ ദേശീയവും സാംസ്കാരികവുമായ ജീവിതം വിഭജിക്കപ്പെടാന്‍ സാധ്യമല്ല എന്നതിന്റ്റെ അടിസ്ഥാനത്തില്‍ ശ്രീ. ടാണ്ഠന് പ്രമേയത്തെ ശക്തമായി എതിര്‍ത്തു. അദ്ദേഹം പ്രസ്താവിച്ചതിനോട് ഞാന്‍ യോജിച്ചു. അദ്ദേഹം ഇപ്പോള്‍ പറഞ്ഞത് സത്യമായിരുന്നു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റ്റെ സഹപ്രവര്‍ത്തകരും അവരുടെ ജീവിതകാലം മുഴുവന്‍ ഇതിനു വിപരീതമായാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഈ പതിനൊന്നാം മണിക്കൂറില്‍ അവിഭക്ത ഇന്ത്യയ്ക്ക് വേണ്ടി അവര്‍ അലമുറയിട്ടത് വിചിത്രമായി തോന്നി''
പുരുഷോത്തം ദാസ് ടണ്ഠന് പ്രദര്‍ശിപ്പിച്ച അതേ കാപട്യമാണ് ഇപ്പോള്‍ ചിലര്‍ കാണിക്കുന്നത്. ദ്വിരാഷ്ട്രവാദത്തിനും ഇന്ത്യാ വിഭജനത്തിനും വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയത് ഇപ്പോള്‍ സംഘ് പരിവാര്‍ പ്രതിനിധീകരിക്കുന്ന ചിന്താധാരയുടെ ആദ്യപഥികരായ ഹിന്ദു മഹാസഭയും വലതുപക്ഷ ഹിന്ദു നേതാക്കളും തന്നെയാണ്. അത് കണക്കിലെടുക്കാതെ അവര്‍ അഖണ്ഡ ഭാരതത്തിന്റ്റെ വക്താക്കളായി ചമയുന്നുവെങ്കില് അത് ഒന്നുകില്‍ ചരിത്രവസ്തുതകളെ കുറിച്ചുളള അജ്ഞത കൊണ്ടോ അല്ലെങ്കില്‍ കാപട്യം കൊണ്ടോ മാത്രമാണ്.
ആര്.സി.മജൂംദാര്‍ തന്റ്റെ 'ഹിസ്റ്ററി ഓഫ് ദി ഫ്രീഡം മൂവ്മെന്റ്റ് ഇന്‍ ഇന്ത്യ' എന്ന കൃതിയില്‍, മുഹമ്മദ് അലി ജിന്നക്ക് അര നൂറ്റാണ്ട് മുന്‍പ് തന്നെ ബംഗാളിലെ ഹിന്ദു നവജാഗരണവാദിയായിരുന്ന നബ ഗോപാല്‍ മിത്ര ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചിരുന്നുവെന്ന് പ്രസ്താവിക്കുണ്ട്. ദ്വിരാഷ്ട്രവാദം ഹിന്ദു വലതുപക്ഷം മുന്നോട്ടുവെച്ചത്തിനു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് ഈ ആശയം ഏറ്റെടുത്തതെന്ന് പ്രൊഫ.ശംസുല്‍ ഇസ്ലാം, 'മുസ്ലിംസ് എഗൈന്‍സ്റ്റ് പാര്ട്ടീഷന് ഓഫ് ഇന്ത്യ'(2017) എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബംഗാളിലെ ഹിന്ദു ദേശീയവാദികളാണ് ആദ്യമായി ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത്. അരബിന്ദോ ഘോഷിന്റ്റെ പിതാമഹനായ രാജ് നാരായണ്‍ ബസുവും അദ്ദേഹത്തിന്റ്റെ ശിഷ്യന് നബ ഗോപാല്‍ മിത്രയുമാണ് ഹിന്ദു ദേശീയവാദത്തിന്റ്റെയും ദിരാഷ്ട്രവാദത്തിന്റ്റെയും പിതാക്കളെന്ന് ശംസുല്‍ ഇസ്ലാം പ്രസ്താവിക്കുന്നു. ഹിന്ദു നാഗരികതയുടെയും ജാതി വ്യവസ്ഥയുടെയും ശ്രേഷ്ഠതയില്‍ വിശ്വസിച്ച രാജ് നാരായണ്‍ ബസു,ഹിന്ദു മഹാസഭയുടെ പൂര്‍വ രൂപമായ ഭാരത് ധര്‍മ്മ മഹാമണ്ഡലിന്റ്റെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയില്‍ ഒരു ആര്യ രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റ്റെ ലക്ഷ്യം. നബ ഗോപാല്‍ മിത്ര ബ്രാഹ്മണിക്കല്‍ ഹിന്ദു സംസ്കാരത്തിന്റ്റെ ഔന്നിദ്യം ഉദ്ഘോഷിക്കാന്‍ ഹിന്ദു മേളകള്‍ ആരംഭിച്ചു. ഇന്ത്യയുടെ ദേശീയൈക്യത്തിന്റ്റെ ആധാരം ഹിന്ദു മതമാണ് എന്നാണ് മിത്ര വാദിച്ചത്.
ഇന്ത്യയിലെ മുസ്ലിംങ്ങളും ഹിന്ദുക്കളും രണ്ടു വ്യത്യസ്ത ദേശങ്ങളാണ് എന്ന വാദം ആര്യ സമാജ് ഉന്നയിക്കുകയുണ്ടായി. ആര്യ സാമാജിന്റ്റെയും ഹിന്ദു മഹാസഭയുടേയും നേതാവായിരുന്ന ഭായ് പരമാനന്ദ് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയിലുള്ള ചരിത്രപരമായ വൈരുധ്യങ്ങള്‍ ചൂണ്ടികാട്ടുകയുണ്ടായി. മുസ്ലിംകള് വൈദേശികമായ ഒരു മതം പിന്തുടരുന്നതിനാല് അവര്‍ മറ്റൊരു ദേശമാണ് എന്ന് ഭായ് പരമാനന്ദ് വാദിച്ചു. ഹിന്ദുക്കള്‍ മണ്ണിന്റ്റെ മക്കളും മുസ്ലിംങ്ങള്‍ അന്യരുമാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിന്ധിനപ്പുറമുള്ള വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ അഫ്ഘാനിസ്ഥാനുമായി ലയിപ്പിച്ച് ഒരു മുസ്ലിം രാഷ്ട്രം രൂപീകരിക്കണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ അങ്ങോട്ട് കുടിയേറണമെന്നും ഭായ് പരമാനന്ദ്, 1908ല്‍ 'ദി സ്റ്റോറി ഓഫ് മൈ ലൈഫ്' എന്ന ആത്മകഥയില്‍ നിര്‍ദേശിച്ചു.
1899ല്‍ ഹിന്ദുസ്ഥാന്‍ റിവ്യൂവില്‍ എഴുതിയ ലേഖനത്തില്‍ ഹിന്ദു മഹാസഭയുടെയും ആര്യ സാമാജിന്റ്റേയും നേതാവായിരുന്ന ലാല ലജ്പത് റായ്, ഹിന്ദുക്കള്‍ സ്വയമേവ ഒരു രാഷ്ട്രമാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1924 ഡിസംബര്‍ 14 നു 'ദി ട്രിബൂണ്‍' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമായി മതാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനം എന്ന ആശയം അവതരിപ്പിച്ചു. ''നാല് പ്രവിശ്യകള്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ , പടിഞ്ഞാറന്‍ പഞ്ചാബ്, സിന്ധ്, കിഴക്കന്‍ ബംഗാള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കണം. ബാക്കി വരുന്ന പ്രാവശ്യകള്‍ ഹിന്ദുക്കള്‍ക്കും. ഇതൊരിയ്ക്കലും ഒരു അവിഭക്ത ഭാരതം ആയിരിക്കില്ല.'' ഇതായിരുന്നു ലജ്പത് റായിയുടെ നിര്‍ദേശം.
മുസ്ലിം ലീഗിന്റ്റെ ലാഹോര്‍ പ്രമേയത്തിനും (1940) വളരെ മുന്‍പ് ദിരാഷ്ട്രവാദംഉന്നയിച്ച മറ്റൊരു വ്യക്തി. 1923ല്‍ ഔധ് ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: '' ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേയും ഫ്രാന്‍സ് ഫ്രഞ്ചുകാരുടേയും ജര്‍മ്മനി ജര്മ്മന്കരുടേയും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുക്കള്‍ സംഘടിച്ചാല്‍ ബ്രിട്ടീഷുകാരേയും അവരുടെ ശിങ്കിടികളായ മുസ്ലിംങ്ങളേയും കീഴ്പെടുത്താം. ശുദ്ധി (മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടെയും ഹിന്ദു മതത്തിലേക്കുള്ള മതപരിവര്‍ത്തനം)യിലൂടേയും സംഘാധനി( സംഘടന)ലൂടെയും ഹിന്ദുക്കള്‍ക്ക് അവരുടേതായ ലോകം സൃഷ്ടിക്കാം.''
ഗദ്ദര്‍ പാര്‍ട്ടി നേതാവായിരുന്ന ലാല ഹര്‍ദയാല്‍ 1925 ല്‍ കാണ്‍പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'പ്രതാപ്' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് മാത്രമല്ല അഫ്ഘാനിസ്ഥാന് കീഴടക്കി ഹിന്ദുവത്കരിക്കണമെന്ന് കൂടി ആവശ്യപ്പെടുകയുണ്ടായി.''ഹിന്ദു വംശത്തിന്റ്റെ ഭാവി നാല് സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത് : ഹിന്ദു സംഘടന്, ഹിന്ദു രാജ്, ശുദ്ധി,അഫ്ഘാനിസ്ഥാനെ കീഴടക്കിയുള്ള ഹിന്ദുവത്കരണം എന്നിവയാണത്. ഹിന്ദു വംശത്തിന് ഏക ചരിത്രവും സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അന്യമായ മതമാണുള്ളത്.അവര്‍ പേര്‍ഷ്യന്‍ ,അറബ് ,യൂറോപ്യന്‍ സ്ഥാപനങ്ങളെയാണ് സ്നേഹിക്കുന്നത്. കണ്ണിലെ കരട് നീക്കുന്നത് പോലെ ശുദ്ധിയിലൂടെ ഈ രണ്ടു മതങ്ങളെ നീക്കം ചെയ്യണം.'' ലാല ഹര്‍ദയാല്‍ പ്രസ്താവിച്ചു.
1923ല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്റ്റെ 'ഹിന്ദുത്വ'എന്ന കൃതിയില്‍ ഇന്ത്യയില്‍ മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും പുറംതള്ളി കൊണ്ടുള്ള ഹിന്ദു രാഷ്ട്രം എന്ന ആശയം വ്യക്തതയോടെ അവതരിപ്പിച്ചു. 1937 ല്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ സവര്‍ക്കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു :''മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പര ശത്രുതയോടെ ജീവിക്കുന്ന രണ്ടു രാഷ്ട്രങ്ങളാണ്. ഇന്ത്യ ഒരു സ്വരച്ചേര്‍ച്ചയുള്ള രാഷ്ട്രമാണ് എന്നോ അങ്ങനെയാക്കാമെന്നോ ബാലസാഹജമായ സ്വഭാവമുള്ള ചില രാഷ്ട്രീയക്കാര്‍ ചിന്തിക്കുന്നുവെങ്കില്‍ അത് തെറ്റാണ്. ഇന്ത്യയെ ഏകജാതീയമായ രാജ്യമായി സങ്കല്പിക്കാനാവില്ല. അത് രണ്ടു രാഷ്ട്രങ്ങളാണ്ഹിന്ദുക്കളും മുസ്ലിങ്ങളും.'' 1939 ല്‍ എം.എസ്.ഗോള്‍വാള്‍ക്കര്‍, 'വി ഓര് ഔവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന കൃതിയില്‍ ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒന്നുകില്‍ ഹിന്ദു സമൂഹത്തില്‍ ലയിക്കുകയോ അല്ലെങ്കില്‍ വംശശുദ്ധീകരണത്തിന് വിധേയമാകുകയോ ചെയ്യണം എന്നാണ് പ്രസ്താവിച്ചത്. നാസി ജര്‍മ്മനിയില്‍ ജൂതന്മാരെ ചെയ്തത് പോലെയാണ് ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യണ്ടത് എന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമായി പറഞ്ഞു.
ചുരുക്കത്തില്‍ ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റ്റേയും രാഷ്ട്രവിഭജനത്തിന്റ്റേയും വിഷവിത്തുകള്‍ വിതച്ചത് ഹിന്ദു മഹാസഭയും ഹിന്ദു വലതുപക്ഷ നേതാക്കളുമാണ്. ഈ ആശയങ്ങള്‍ പിന്നീട് സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് കടംകൊള്ളുകയായിരുന്നു. 1940 ലെ സര്‍വ്വേന്ത്യാ മുസ്ലിം ലീഗിന്റ്റെ ലാഹോര്‍ പ്രമേയത്തില്‍ പോലും സ്വതന്ത്രമായ ഒരു മുസ്ലിം രാഷ്ട്രം എന്ന ആശയം അവതരിച്ചിട്ടിന്നില്ലെന്ന് അഭിപ്രയമുണ്ട് .മറിച്ച് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് കൊണ്ട് പരമാവധി സ്വയംഭരണം എന്ന ആവശ്യമാണ് ലീഗ് മുന്നോട്ടുവെച്ചത്.ഈ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ ഇന്നത്തെ സംഘ് പരിവാര്‍ പ്രതിനിധീകരിക്കുന്ന ചിന്താധാരയുടെ ആദ്യ പഥികര്‍ക്ക് ഇന്ത്യാ വിഭജനത്തിന്റ്റെ പാപഭാരത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മാത്രമല്ല ദ്വിരാഷ്ട്രവാദത്തിലും രാഷ്ട്രവിഭജനത്തിലും സര്‍വ്വേന്ത്യാ മുസ്ലിം ലീഗിന് തുല്യമായ ഒരു പങ്ക് അവര്‍ വഹിച്ചുവെന്നത് ചരിത്രസത്യമാണ്.
2021 മുതല്‍ ഓഗസ്റ്റ് 14 'വിഭജന ഭീകരത ഓര്‍മ്മ ദിന'മായി ആചാരിച്ചു വരുന്നു. ഇതിനു പിന്നില്‍ കേന്ദ്ര ഭരണകൂടത്തിനു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇത് വര്‍ഗീയ ചേരിത്തിരിവ് വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.
The Hindu Mahasabha and Hindu right-wing leaders sowed the seeds of two-nation theory and partition in India. These ideas were later adopted by the All India Muslim League. It is believed that even the Lahore Resolution of the All India Muslim League in 1940 did not include the idea of an independent Muslim state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു
Saudi-arabia
• 5 hours ago
സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ
Kerala
• 5 hours ago
ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ
National
• 5 hours ago
ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു
International
• 5 hours ago
'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്വാദി പാര്‍ട്ടി
National
• 5 hours ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി
Kerala
• 6 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും
uae
• 6 hours ago
രേണുകസ്വാമി കൊലക്കേസ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് ഒരാളുടെ ജനപ്രീതി ഇളവിന് കാരണമല്ല; സുപ്രീം കോടതി ജാമ്യം റദ്ദാക്കി, നടൻ ദർശനും പവിത്ര ഗൗഡയും അറസ്റ്റിൽ
National
• 6 hours ago
യുഎഇയിൽ കാർഡ് സ്കിമ്മിങ് തട്ടിപ്പ് വർധിക്കുന്നു; തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
uae
• 6 hours ago
ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം
Kerala
• 7 hours ago
തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ്
uae
• 7 hours ago
വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ
Kerala
• 8 hours ago
ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ 33 മരണം; ഹിമാചലിലും ഡൽഹിയിലും നാശനഷ്ടം
National
• 8 hours ago
തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു
Kerala
• 9 hours ago
മലപ്പുറത്ത് ഇങ്കൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം
Kerala
• 10 hours ago
ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി
Kerala
• 10 hours ago
എറണാകുളം തൃക്കാക്കരയില്‍ അഞ്ചാം ക്ലാസുകാരനെ വൈകി എത്തിയതിന് ഇരുട്ട് മുറിയില്‍ അടച്ചുപൂട്ടിയതായി പരാതി
Kerala
• 11 hours ago
2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്
uae
• 8 hours ago
നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര
Kerala
• 9 hours ago
ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 9 hours ago