HOME
DETAILS

മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

  
August 14 2025 | 03:08 AM

Malappuram Kidnapping Case Two Suspects Arrested Victim Still Missing

 

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് വ്യാപാരിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേരെ പൊലിസ് പിടികൂടി. പ്രതികള്‍ എത്തിയ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുദിവസം മുമ്പ് രാത്രിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇതുവരേയും ഷമീറിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

ബലമായി പിടിച്ചു കയറ്റുകയും ഷെമീര്‍ എതിര്‍ക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവര്‍ തൃശ്ശൂര്‍ സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലിസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് തട്ടിക്കൊണ്ടുപോയിരുന്നത്. പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീര്‍ വിദേശത്തായിരുന്നു. ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്നയാളാണ്. ഓഗസ്റ്റ് 4നാണ് നാട്ടില്‍ വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നും സംശയമുണ്ട്. ഇന്നോവ കാറിലാണ് കിന്ഡനാപ്പിങ് ടീം എത്തിയതെന്നാണ് വിവരം. പിടിയിലായ രണ്ടുപേരെ പൊലിസ് വിശദമായി ചോദ്യം ചെയ്യുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി

Kerala
  •  10 hours ago
No Image

ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?

National
  •  10 hours ago
No Image

എറണാകുളം തൃക്കാക്കരയില്‍ അഞ്ചാം ക്ലാസുകാരനെ വൈകി എത്തിയതിന് ഇരുട്ട് മുറിയില്‍ അടച്ചുപൂട്ടിയതായി പരാതി

Kerala
  •  11 hours ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

National
  •  11 hours ago
No Image

ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ

National
  •  13 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം

Kerala
  •  13 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  14 hours ago
No Image

മലപ്പുറത്ത് തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി;  സംഘവും പിടിയില്‍ 

Kerala
  •  14 hours ago
No Image

തൃശൂര്‍ വോട്ട് ക്രമക്കേട്:  പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്

Kerala
  •  15 hours ago
No Image

ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video

National
  •  16 hours ago