HOME
DETAILS

ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി

  
Web Desk
August 14 2025 | 10:08 AM

shocking revelation in cherthala missing case bindu murdered claims neighbor

ചേർത്തല: ചേർത്തലയിലെ തിരോധാന പരമ്പര കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയൽവാസിയായ സ്ത്രീ. കാണാതായ ബിന്ദു കൊല്ലപ്പെട്ടതായും കൊലപാതകം നടത്തിയത് സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നാണെന്നുമാണ് ശശികല എന്ന സ്ത്രീ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പിന്നിൽ സാമ്പത്തിക ലക്ഷ്യത്തിന് വേണ്ടിയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നും സത്രീ പറയുന്നു. ഈ ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ ദല്ലാളായ സോഡ പൊന്നപ്പൻ എന്നയാൾക്കും അറിയാമെന്ന് സ്ത്രീ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. പൊന്നപ്പന്റെയും വെളിപ്പെടുത്തൽ നടത്തിയ ശശികലയും തമ്മിലുള്ള ശബ്ദ​രേഖ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. 

അതേസമയം കാണാതായ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ തിരോധാനക്കേസിൽ ,പള്ളിപ്പുറത്തെ പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഡിഎൻഎ പരിശോധനാ ഫലം ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, വീട്ടിൽ നിന്ന് ലഭിച്ച മറ്റ് തെളിവുകൾ കേസിന്റെ ചുരുളഴിക്കുന്നതിന് സഹായകമായേക്കുമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.

2006 മുതൽ 2025 വരെയുള്ള കാലയളവിൽ 40നും 50നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളാണ് കാണാതായത്. ഇവരിൽ ബിന്ദു പത്മനാഭൻ (2006), ഐഷ (2012), സിന്ധു (2020), ജെയ്നമ്മ (2024) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ (68) എന്ന പ്രതിയിലേക്കാണ് അന്വേഷണം വിരൽചൂണ്ടുന്നത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജെയ്നമ്മയുടെ കേസ് കൊലപാതകമായി അന്വേഷിക്കുകയാണ് പൊലീസ്.

2020 ഒക്ടോബർ 19-ന്, മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പാണ് തിരുവിഴ സ്വദേശി സിന്ധുവിനെ കാണാതുകന്നത്. അമ്പലത്തിൽ പോയതിന് ശേഷം കാണാതാവുകയായിരുന്നു. അർത്തുങ്കൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ സിന്ധുവിന്റെ തിരോധാനത്തിന്റെ കാരണം കണ്ടെത്താനായില്ല. സെബാസ്റ്റ്യനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം ഉണ്ടോ എന്നതിനും ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.

2006-ൽ ബിന്ദു പത്മനാഭന്റെ തിരോധാനത്തോടെയാണ് സെബാസ്റ്റ്യനെതിരെ സംശയത്തിന്റെ ആദ്യ വിരൽ ഉയർന്നത്. ഈ കേസിലാണ് ഇപ്പേൾ നിർണായക വിവരങ്ങൾ അയൽവാസിയായ ശശികല വെളിപ്പെടുത്തിയിരിക്കുന്നത്. 2012-ൽ ഐഷ, 2020-ൽ സിന്ധു, 2024-ൽ ജെയ്നമ്മ എന്നിവരുടെ തിരോധാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനകളിൽ നിന്ന് ലഭിച്ച തെളിവുകൾ കേസിന്റെ ഗതി മാറ്റിയേക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ചേർത്തലയിലും പരിസരപ്രദേശങ്ങളിലും സമാനമായ മറ്റ് തിരോധാന കേസുകളും വീണ്ടും അന്വേഷിക്കുകയാണ്. കൂടുതൽ പേർ സെബാസ്റ്റ്യന്റെ ഇരകളായിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

 

 

 

In a shocking twist in the Cherthala missing case, a neighbor has revealed that Bindu was murdered by Sebastian and Franklin in the bathroom of Sebastian's house in Pallippuram. The neighbor also claimed that Soda Ponnappan was aware of the crime. Police are investigating further



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം

Kerala
  •  9 hours ago
No Image

യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തി; പ്രതിയോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 hours ago
No Image

തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്‌സ്

uae
  •  9 hours ago
No Image

വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

Kerala
  •  9 hours ago
No Image

ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ 33 മരണം; ഹിമാചലിലും ഡൽഹിയിലും നാശനഷ്ടം

National
  •  10 hours ago
No Image

തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി

Kerala
  •  10 hours ago
No Image

2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്

uae
  •  10 hours ago
No Image

നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര

Kerala
  •  10 hours ago
No Image

ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  10 hours ago
No Image

ആർഎസ്എസ് നേതാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

Kerala
  •  11 hours ago

No Image

തൃശൂര്‍ വോട്ട് ക്രമക്കേട്:  പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്

Kerala
  •  17 hours ago
No Image

ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video

National
  •  18 hours ago
No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  19 hours ago
No Image

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍ 

Kerala
  •  19 hours ago