HOME
DETAILS

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു 

  
Web Desk
August 14 2025 | 11:08 AM

bridge under construction collapses in koyilandy kozhikode

കോഴിക്കോട്: കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം നിർമാണത്തിനിടെ തകർന്നുവീണു. അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി-അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ നിർമാണം കിഫ്ബി ധനസഹായത്തോടെ 23.82 കോടി രൂപ ചെലവിൽ നടന്നുവരികയായിരുന്നു.

നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീം ചെരിഞ്ഞു വീണാണ് അപകടം. പുഴയുടെ മധ്യഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. നിർമ്മാണത്തിലെ പാകപ്പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റതായും വിവരമുണ്ട്.

പാലത്തിന്റെ നിർമ്മാണം പിഎംആർ ഗ്രൂപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ പാലം പൂർത്തിയാകുന്നതോടെ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലേക്കും ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമായിരുന്നു. അപകടത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.

 

 

A bridge under construction in Koyilandy, Kozhikode, collapsed on Thursday. The Thorayikkadavu bridge, built to connect Chemancheri and Atholi panchayats, was funded by KIIFB at a cost of ₹23.82 crore. No casualties have been reported, and authorities are investigating the cause. Construction has been halted temporarily



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ പരാതി

Kerala
  •  5 hours ago
No Image

സഊദിയിൽ ഹജ്ജ് പെർമിറ്റ് അഴിമതി കേസിൽ 30 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  5 hours ago
No Image

ഉപഭോക്തൃ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കി ഐസിഐസിഐ ബാങ്ക്; കുത്തനെയുള്ള മിനിമം ബാലൻസ് വർധന പിൻവലിച്ചു

National
  •  6 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  6 hours ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  6 hours ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  6 hours ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  6 hours ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  6 hours ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  7 hours ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  7 hours ago