
നിങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ പരിശുദ്ധമാണോ...അറിയാന്‍ വഴിയുണ്ട്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നവര്‍ എവിടെയെന്ന് ചോദിച്ചാല്‍ ഇന്ത്യക്കാര്‍ എന്നു തന്നെയാവും ഉത്തരം. സ്വര്‍ണമില്ലാത്തൊരു ജീവിതം ഇന്ത്യക്കാരെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാവാത്തതാണ്. ഏത് ചടങ്ങിനും സ്വര്‍ണം മുഖ്യം ബിജിലേ ആണ് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക്. സമ്മാനം കൊടുക്കാനായാലും നാം പരിഗണിക്കുന്നത് സ്വര്‍ണം തന്നെ. ഇനി സമ്പാദ്യം എന്ന നിലക്ക് ആയാലും സ്വര്‍ണമാണ് മുഖ്യം.
എന്നാല്‍ നാം വാങ്ങുന്ന സ്വര്‍ണ പരിശുദ്ധമാണോ എന്ന് നോക്കി വേണം നാം ആഭരണം വാങ്ങുന്നതിന്. നിലവില്‍ സ്വര്‍ണത്തിന് വില കുതിക്കുകയാണ്. പവന്‍ സ്വര്‍ണം വാങ്ങാന്‍ ലക്ഷത്തോളം വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുക എന്നത് സാധാരണക്കാര്‍ക്കും ചെയ്യാവുന്ന കാര്യമാണ്.
ഹാള്‍മാര്‍ക്കിങ്
സ്വര്‍ണത്തിന് ഇന്ത്യാ ഗവണ്‍മെന്റ് ഹാള്‍മാര്‍ക്കിങ് നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് ജ്വല്ലറികള്‍ക്കു മേല്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. 18, 22 ,20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 'ഹാള്‍മാര്‍ക്ക്' ലോഗോ അതിലുണ്ടാകണം എന്നത് നിര്‍ബന്ധമാണ്.
BIS ലോഗോയും HUIDയും
എല്ലാ ആഭരണത്തിലും, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ലോഗോ നിര്‍ബന്ധമാണ്.
അതോടൊപ്പം കാരറ്റേജിലെ പരിശുദ്ധി, സൂക്ഷ്മത, 6 അക്ക ആല്‍ഫാന്യൂമെറിക് HUID എന്നീ കാര്യങ്ങള്‍ ഉണ്ടാകേണ്ടതും ഇപ്പോള്‍ നിര്‍ബന്ധമാണ്. നേരത്തെ 6അക്ക HUID നിര്‍ബന്ധമായിരുന്നില്ല.
HUID പരിശോധിക്കാം
6 അക്ക ആല്‍ഫാന്യൂമെറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (B) ഇല്ലാതെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്നത് 2023 ഏപ്രില്‍ മുതല്‍ ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) നിരോധിച്ചിട്ടുണ്ട്. ഹാള്‍മാര്‍ക്ക് ചെയ്ത ഓരോ ആഭരണത്തിനും സവിശേഷ B നമ്പര്‍ ഉണ്ട്, അത് നമുക്ക് പരിശോധിക്കാന്‍ കഴിയും.
ഫോണില്‍ BIS കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം HUID വായിക്കാന്‍ ആഭരണങ്ങള്‍ സൂം ഇന്‍ ചെയ്യുക. പിന്നീട് ആപ്പില്‍ HUID നമ്പര്‍ നല്‍കാം.
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണ വ്യാപാരിയുടെ വിവരങ്ങളും അവരുടെ രജിസ്‌ട്രേഷന്‍ നമ്പറും നിങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല ഉല്‍പന്നത്തിന്റെ പരിശുദ്ധി, ഉല്‍പ്പന്നത്തിന്റെ തരം, ഉല്‍പ്പന്നം പരിശോധിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ വിശദാംശങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും.
6 അക്ക HUID ഉപയോഗിച്ച് ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പ് നല്‍കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല, ഭാവിയില്‍ വില്‍ക്കുകയാണെങ്കിലും ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണത്തിന് ശരിയായ വിപണി വില ലഭിക്കുകയും ചെയ്യും.
വഞ്ചിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ അടയാളപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ ശുദ്ധതയാണ് കണ്ടെത്തുന്നതെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ആഭരണത്തിന്റെ ഭാരത്തിനും പരിശോധനാ നിരക്കുകള്‍ക്കും അനുസൃതമായി കണക്കാക്കിയ വ്യത്യാസത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരം വാങ്ങാം.
Wondering if your gold jewellery is truly pure? Discover easy and reliable methods to verify the purity of your gold, including BIS hallmarking and advanced testing techniques.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 12 hours ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 12 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
International
• 12 hours ago
'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം
qatar
• 12 hours ago
ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 13 hours ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 13 hours ago
'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ' സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍
International
• 13 hours ago
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത
Kerala
• 13 hours ago
നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 14 hours ago
പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ
National
• 14 hours ago
പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം
Football
• 15 hours ago
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
crime
• 16 hours ago
വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
uae
• 16 hours ago
സ്കൂട്ടർ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് അധ്യാപകന് ദാരുണാന്ത്യം
Kerala
• 16 hours ago
സുപ്രഭാതം പത്രം പ്രചാരണ കാംപയിന് മക്കയിൽ തുടക്കമായി
Saudi-arabia
• 21 hours ago
സുപ്രഭാതം പത്രം 12-ാം വാർഷിക പ്രചാരണ കാംപയിന് സഊദിയിൽ ഉജ്ജ്വല തുടക്കം
Saudi-arabia
• 21 hours ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍
National
• a day ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a day ago
പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 പേർ മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു
International
• 17 hours ago
പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമാവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും
International
• 17 hours ago
കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 18 hours ago