HOME
DETAILS

വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍

  
August 16 2025 | 02:08 AM

UAE flight ticket prices may rise sharply as summer vacation ends experts warn

ദുബൈ: വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ട്രാവൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്കൂളുകൾ വീണ്ടും തുറക്കാനൊരുങ്ങുന്നതിനാൽ, യുഎഇയിലേക്ക് മടങ്ങുന്ന മിക്ക വിമാനങ്ങളും ഇതിനോടകം നിറഞ്ഞു. ലഭ്യമായ കുറച്ച് സീറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

ടിക്കറ്റ് നിരക്കുകളിൽ വൻ വർധന

ട്രാവൽ ഏജന്റുമാർ പറയുന്നതനുസരിച്ച്,ആഗസ്റ്റ് മാസം തുടക്കത്തെ അപേക്ഷിച്ച് പല റൂട്ടുകളിലും ടിക്കറ്റ് നിരക്കുകൾ ഇരട്ടിയായി വർധിച്ചു. "ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ, ഈ വർഷം ഡിമാൻഡ് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്," ഗലദാരി ഇന്റർനാഷണൽ ട്രാവൽ സർവീസസിലെ മാനേജർ മിർ രാജ വസീം പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ശരാശരി ടിക്കറ്റ് നിരക്ക് 2,000 ദിർഹത്തിന് മുകളിലും, പാകിസ്ഥാനിൽ നിന്ന് 1,500 ദിർഹവുമാണ്. "അവസാനനിമിഷ ബുക്കിംഗുകൾ ഏതാണ്ട് 100 ശതമാനവും പൂർണമായി നിറയുന്നുണ്ട്. അധിക വിമാന സർവീസുകളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല," വസീം കൂട്ടിച്ചേർത്തു.

കുടുംബങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ വിലവർധന കൂടുതൽ പ്രകടമാണ്. "നാലംഗ കുടുംബം യുഎഇയിലേക്ക് മടങ്ങുകയാണെങ്കിൽ, ടിക്കറ്റിന് 5,000 മുതൽ 6,000 ദിർഹം വരെ അധികം ചെലവാകും. ഒരു ടിക്കറ്റിന് സാധാരണ നിരക്കിനേക്കാൾ 1,000 ദിർഹം കൂടുതൽ വേണ്ടിവരും," വൈസ്ഫോക്സ് ടൂറിസത്തിലെ സീനിയർ മാനേജർ സുബൈർ തെക്കേപുരത്ത് വളപ്പിൽ വ്യക്തമാക്കി.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ താരതമ്യേന വിലകുറഞ്ഞതാണെങ്കിലും, അവയിലെ ടിക്കറ്റുകളും ഏകദേശം പൂർണമായും ബുക്ക് ചെയ്ത നിലയിലാണ്. "മറ്റ് എയർലൈനുകളെ അപേക്ഷിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് കുറവാണ്, പക്ഷേ ആ വിമാനങ്ങളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്," സുബൈർ പറഞ്ഞു.

മുൻവർഷങ്ങളെ അപേക്ഷിച്ച് വർധന

എല്ലാ വർഷവും സ്കൂൾ തുറക്കുന്ന സീസണിൽ ടിക്കറ്റ് നിരക്കുകൾ ഉയരാറുണ്ടെങ്കിലും, ഈ വർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധന കൂടുതലാണ്. "ഈ വർഷം പലരും ജൂൺ മധ്യത്തിലോ അവസാനത്തിലോ നാട്ടിലേക്ക് യാത്ര ചെയ്തു. ഇപ്പോൾ ഒരേ സമയം എല്ലാവരും മടങ്ങാൻ ശ്രമിക്കുന്നതാണ് വില വർധനവിന് കാരണം," സുബൈർ വിശദീകരിച്ചു.

റൂട്ടുകൾ തിരിച്ചുള്ള നിരക്കുകൾ

ഖലീജ് ടൈംസിന്റെ വിശകലനം അനുസരിച്ച്, ആഗസ്റ്റ് രണ്ടാം പകുതിയിൽ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള റിട്ടേൺ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.

  • ഇന്ത്യ: മുംബൈയിൽ നിന്ന് ദുബൈയിലേക്കുള്ള നേരിട്ടുള്ള വിമാനത്തിന്റെ നിരക്ക് 1,300 ദിർഹം മുതൽ 2,468 ദിർഹം വരെയാണ്. ലേ ഓവർ വിമാനങ്ങൾ 1,000 ദിർഹത്തിൽ നിന്ന് 1,500 ദിർഹത്തിന് മുകളിലേക്ക് ഉയർന്നു. ഓഗസ്റ്റ് 26-ന് ഏറ്റവും കുറഞ്ഞ നിരക്ക് 784 ദിർഹമാണ്.
  • പാകിസ്ഥാൻ: കറാച്ചിയിൽ നിന്ന് ഒരു സ്റ്റോപ്പോവറോടെ 750 ദിർഹവും, പെഷവാറിൽ നിന്ന് 1,044 ദിർഹവുമാണ് നിലവിലെ നിരക്ക്. മൂന്നാം ആഴ്ചയിൽ 400-600 ദിർഹത്തിന്റെ വർധന ഉണ്ടാകാം.
  • ലെബനൻ: ബെയ്റൂട്ടിൽ നിന്ന് ദുബൈയിലേക്കുള്ള ടിക്കറ്റ് 1,751 ദിർഹത്തിൽ നിന്ന് 2,803 ദിർഹം വരെ ഉയർന്നു.
  • ഈജിപ്ത്: സൊഹാഗിൽ നിന്ന് 931 ദിർഹത്തിൽ നിന്ന് 1,387 ദിർഹം വരെ വർധിച്ചു.
  • യുകെ: ലണ്ടനിൽ നിന്നുള്ള നിരക്ക് 1,321 ദിർഹത്തിൽ നിന്ന് 1,456 ദിർഹമായി.

ടിക്കറ്റ് ബുക്ക് ചെയ്യാത്തവർ ഉടൻ ബുക്കിംഗ് നടത്തുകയോ, സെപ്റ്റംബർ ആദ്യ ആഴ്ചയ്ക്ക് ശേഷം നിരക്കുകൾ കുറയാൻ കാത്തിരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നിർദേശിക്കുന്നു.

With only days left before the summer vacation ends, travel experts caution that air ticket prices to the UAE are likely to surge due to high demand.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  a day ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  a day ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  2 days ago
No Image

'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

qatar
  •  2 days ago
No Image

ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

National
  •  2 days ago
No Image

ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി

Cricket
  •  2 days ago
No Image

'യുദ്ധം അവസാനിപ്പിക്കൂ...ബന്ദികളെ മോചിപ്പിക്കൂ'  സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആര്‍ത്തിരമ്പി ഇസ്‌റാഈല്‍ തെരുവുകള്‍ 

International
  •  2 days ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത

Kerala
  •  2 days ago
No Image

നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  2 days ago
No Image

പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ

National
  •  2 days ago

No Image

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു

International
  •  2 days ago
No Image

പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും

International
  •  2 days ago
No Image

കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍

National
  •  2 days ago