HOME
DETAILS

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

  
August 16 2025 | 06:08 AM

11 expatriates arrested in Saudi Arabia for unethical activities

റിയാദ്: സഊദിയിലെ നജ്‌റാന്‍ മേഖലയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 പ്രവാസികള്‍ പിടിയില്‍. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് അറസ്റ്റിലായത്. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പൊലിസും മറ്റ് സേനകളും നടത്തിയ പരിശോധയിലാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലൈയിലും നജ്‌റാനില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 12 പ്രവാസികള്‍ പിടിയിലായിരുന്നു. സഊദിയിലെ നജ്‌റാനിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വെച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് 12 പേരെയും അറസ്റ്റു ചെയ്തത്.

നജ്‌റാന്‍ പൊലിസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ആന്‍ഡ് ഡ്യൂട്ടീസ് ഫോഴ്‌സാണ് ഇവര്‍ 12 പേരെയും അറസ്റ്റു ചെയ്തത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് എന്നീ വിഭാ?ഗങ്ങളുടെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. നജ്‌റാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊലിസ് ശക്തമായ നിരീക്ഷണവും നടപടികളും തുടരുകയാണ്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും പൊലിസ് വ്യക്തമാക്കി.

Saudi authorities have arrested 11 expatriates for engaging in unethical activities. Investigations are underway, and strict legal action will follow under Saudi law.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  4 hours ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  5 hours ago
No Image

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

uae
  •  5 hours ago
No Image

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

International
  •  6 hours ago
No Image

ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അം​ഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം

latest
  •  6 hours ago
No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  7 hours ago
No Image

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  7 hours ago