HOME
DETAILS

മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും

  
August 16 2025 | 08:08 AM

mumbai rain continues and kerala orange alert

തിരുവനന്തപുരം/മുംബൈ: കേരളത്തിലും മുബൈയിലും മഴ തുടരും. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പെടെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ മുംബൈ സിറ്റി, മുംബൈ സബർബൻ, താനെ ഉൾപ്പടെ ആറ് ജില്ലകളിൽ റെഡ് അലർട്ടാണ് നൽകിയിട്ടുള്ളത്. മുംബൈയിൽ പുലർച്ചെയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിളാണ് കേരളത്തിൽ ഓറഞ്ച് അലർട്ട് നൽകിയത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരും.

മഹാരാഷ്ട്രയിലെ രത്‌നഗിരി, റായ്ഗഡ്, മുംബൈ സിറ്റി, മുംബൈ സബർബൻ, താനെ, പാൽഘർ ജില്ലകളിലാണ്  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഈ പ്രദേശങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി കാലാവസ്ഥാ പ്രവചനം. രാത്രിയിൽ പെയ്ത കനത്ത മഴയിൽ മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 

നിരവധി തെരുവുകളിൽ വെള്ളം കെട്ടിനിൽക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. പുലർച്ചെയുണ്ടായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കുകൾ വെള്ളത്തിനിടയിലായതിനാൽ ട്രെയിനുകൾ റദ്ദാക്കി. നിരവധി പ്രധാന സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതായി മുംബൈ ട്രാഫിക് പൊലിസ് പറഞ്ഞു. മൻഖുർദ് ടി ജംഗ്ഷനിൽ നിന്ന് മഹാരാഷ്ട്ര നഗറിലേക്കുള്ള തുരങ്കം അടച്ചു. സിയോൺ, ബാന്ദ്ര സ്റ്റേഷനുകളിലെ റെയിൽവേ ട്രാക്കുകളെയും വെള്ളക്കെട്ട് ബാധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago
No Image

ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!

National
  •  12 hours ago
No Image

ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം

Football
  •  12 hours ago
No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  13 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  13 hours ago
No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  13 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  13 hours ago