HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം;  ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടാവും

  
Web Desk
August 16 2025 | 04:08 AM

Rahul Gandhi to Launch Voter Rights Yatra from Bihar

 

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് എന്നിവയടക്കമുയര്‍ത്തിയാണ് രാഹുലിന്റെ യാത്ര. വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണില്‍നിന്ന് തന്നെ തുടക്കം കുറിക്കുകയാണ് രാഹുല്‍.

നാളെ വോട്ടര്‍ അധികാര്‍ യാത്ര എന്ന പേരില്‍ ആരംഭിക്കുന്ന യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പം ഉണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും പങ്കെടുക്കുന്നതാണ്. ബിഹാറിലെ സാസാരാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെയാണ് കടന്നു പോവുക. 30ന് അറയില്‍ ആണ് യാത്ര സമാപിക്കുക.

 സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിക്കുന്നതാണ്. യുവാക്കളും തൊഴിലാളികളും കര്‍ഷകരും അടക്കം രാജ്യത്തെ എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാന്‍ രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് രാഹുലിന്റെ യാത്ര.

ഇത് ഇന്ത്യ സഖ്യത്തിന് ശക്തി പകരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നിരവധി തവണ പ്രചാരണത്തിനായി ബിഹാറില്‍ എത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെയും പ്രതിരോധിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

 

Opposition leader Rahul Gandhi is set to begin his 'Voter Adhikar Yatra' (Voter Rights March) tomorrow, starting from Sasaram, Bihar. The campaign aims to highlight issues such as voter list manipulation, irregularities, and alleged voter fraud.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

oman
  •  4 hours ago
No Image

'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  4 hours ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  5 hours ago
No Image

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ

Kerala
  •  5 hours ago
No Image

ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

uae
  •  5 hours ago
No Image

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

International
  •  6 hours ago
No Image

ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അം​ഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം

latest
  •  6 hours ago
No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  7 hours ago