HOME
DETAILS

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

  
Web Desk
August 16 2025 | 11:08 AM

A car lost control and crashed into a school wall a 3-year-old boy died tragically six members of a family were injured

കോട്ടയം: പാമ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരണമടഞ്ഞു. നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്. മരിച്ച കുഞ്ഞ് മല്ലപ്പള്ളി സ്വദേശികളായ ടിനു – മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ്. കുടുംബം ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്.

കാറിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന് വ്യക്തമല്ല. അപകടസമയത്ത് കുഞ്ഞ് സീറ്റിനടിയിലേക്ക് വീണുപോയതായാണ് പ്രാഥമിക വിവരം.

കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം തെള്ളകത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാർ നിയന്ത്രണം വിട്ട് കുറ്റിക്കൽ സെന്റ് തോമസ് എൽ.പി. സ്കൂളിന്റെ മതിലിലേക്കിടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്ത് വലിയ തിരക്കും ആശങ്കയും നിലനിന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ കെട്ടിവെക്കുന്നത് എന്തിന്? തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കെസി വേണുഗോപാല്‍

National
  •  4 hours ago
No Image

വോട്ടര്‍പ്പട്ടിക ക്രമക്കേട്; പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  5 hours ago
No Image

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തേണ്ടതില്ല; അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപ്

International
  •  5 hours ago
No Image

സ്വയം പ്രഖ്യാപിത ‘ആൾദൈവം’ നരേഷ് പ്രജാപതിയുടെ കൊലപാതകം: സ്വിഫ്റ്റ് ഡിസയർ പിന്തുടർന്ന് പൊലിസ്, 5 പേർ പിടിയിൽ

National
  •  5 hours ago
No Image

ഡല്‍ഹിയിലെ ദര്‍ഗയിലുണ്ടായ അപകടം; മരണം ഏഴായി

National
  •  6 hours ago
No Image

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്; അപകടത്തിൽപെട്ടത് മധുര സ്വദേശികൾ

Kerala
  •  6 hours ago
No Image

പൊലിസ് വേഷത്തിൽ ഹണിമൂൺ കൊലപാതക ഇരയുടെ വീട്ടിലെത്തി; യുവാവ് അറസ്റ്റിൽ

National
  •  6 hours ago
No Image

കുവൈത്ത് യാത്ര പ്ലാൻ ചെയ്യുകയാണോ? ഇ-വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

Kuwait
  •  6 hours ago
No Image

പെരുമഴ വരുന്നു; നാളെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അഞ്ചിടത്ത് ഓറഞ്ച്, ഒന്‍പതിടത്ത് യെല്ലോ; Latest Rain Alert

Kerala
  •  6 hours ago
No Image

ആമസോൺ നദി ദ്വീപ് തർക്കം: പെറുവും കൊളംബിയയുമായുള്ള സംഘർഷം രൂക്ഷമാകുന്നു; പരമാധികാരം സ്ഥിരീകരിച്ച് പെറുവിയൻ പ്രസിഡന്റ്

International
  •  7 hours ago