
പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കത്തിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ചാടിക്കയറി ഓടിച്ചുപോയി; യുവാവിന്റെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

റിയാദ്: റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ ഒരു പെട്രോള്‍ സംഭവിച്ച ഭയാനകമായ ഒരപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ദവാദ്മിയിലെ ഒരു പെട്രോള്‍ പമ്പില്‍ വെച്ച് മൃഗങ്ങള്‍ക്കുള്ള തീറ്റ നിറച്ച ട്രക്കിന് തീപിടിച്ചപ്പോള്‍ രക്ഷകനായി അവതരിച്ച സഊദി യുവാവ് പെട്രോള്‍ പമ്പും നിരവധി മനുഷ്യ ജീവനുകളും രക്ഷിച്ചത് തന്റെ അസാമാന്യമായ ധീരത കൊണ്ടായിരുന്നു.
ട്രക്കിന് തീ പിടിക്കുന്നത് കണ്ട് പരിഭ്രാന്തരായ ആളുകള്‍ക്കിടയില്‍ നിന്ന് മഹര്‍ ഫഹദ് ദല്‍ബാഹി ട്രക്കിലേക്ക് ചാടിക്കയറി. പെട്രോള്‍ പമ്പിന്റെയും ഇന്ധനം നിറച്ച ടാങ്കറുകളുടെയും അടുത്ത് നിന്ന് മഹര്‍ കത്തിക്കൊണ്ടിരുന്ന ട്രക്ക് ഓടിച്ച് പോകുന്നത് വീഡിയോകളില്‍ കാണാം. നിരവധി സോഷ്യല്‍ മീഡിയാ ഉപയോക്താക്കളാണ് മഹറിന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ വീരകൃത്യത്തിന് രാജ്യം അംഗീകാരം നല്‍കി ആദരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
#فيديو | قاد شاحنة مشتعلة.. شجاعة سعودي تمنع كارثة محققة بمحطة وقود#صحيفة_الخليج pic.twitter.com/tocK4o5Waf
— صحيفة الخليج (@alkhaleej) August 17, 2025
'എന്റെ ഗ്രാമമായ അല്‍ സാലിഹിയയിലേക്ക് പോകുകയായിരുന്നു ഞാന്‍, അടുത്തുള്ള കടയോട് ചേര്‍ന്ന് വണ്ടി നിര്‍ത്തിയപ്പോള്‍, കത്തിക്കൊണ്ടിരിക്കുന്ന ട്രാക്കാണ് ഞാന്‍ കാണുന്നത്' സംഭവം ഓര്‍ത്തെടുത്ത് മഹര്‍ പറഞ്ഞു.
'പെട്രോള്‍ പമ്പും അവിടെ ഉണ്ടായിരുന്ന ആളുകളെയും രക്ഷിക്കുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സില്‍, ഞാന്‍ ട്രക്കോടിച്ച് ദൂരേക്ക് പോയി' മഹര്‍ പറഞ്ഞു.
പെട്രോള്‍ പമ്പും ഇന്ധനം നിറച്ച ലോറികളും അവിടെ ഉണ്ടായിരുന്ന ആളുകളും സുരക്ഷിതമായെങ്കിലും മഹറിന്റെ മുഖത്തും തലയിലും കൈകാലുകളിലും പൊള്ളലേറ്റു. നിലവില്‍ റിയാദിലെ കിംഗ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലാണ് മഹര്‍. പരുക്കുകള്‍ ഗുരുതരമാണെങ്കിലും മഹറിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
a young man’s heroic act of jumping into a burning truck and driving it away from a petrol pump has gone viral on social media. netizens praised his quick thinking and courage that prevented a major disaster.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലാത്സംഗക്കേസ്: റാപ് ഗായകന്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
• 2 days ago
ഉക്രൈന്‍ വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും
International
• 2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 2 days ago
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 2 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 2 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 2 days ago
ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ
Football
• 2 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 2 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 2 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 2 days ago
നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 2 days ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഡു
uae
• 2 days ago
ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?
auto-mobile
• 2 days ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• 2 days ago
അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ
Football
• 2 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 2 days ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 2 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 2 days ago